അനസ് പടന്നയിലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം അന്തരിച്ച സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനസ് പടന്നയിലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
അനസിന്റെ വേര്‍പാട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇതുവരെയും ഉള്‍ക്കൊള്ളാനായിട്ടില്ല. 28 വയസിനുള്ളില്‍ പത്തോളം സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ച അനസ് ചില സിനിമകളില്‍ ചെറിയവേഷങ്ങളും ചെയ്തു. കരുനാഗപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പഠിക്കുമ്പോള്‍ മിമിക്രിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും പിന്നീട് കേരള സര്‍വകലാശാലാ കലോത്സവത്തിലും മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടി.
പിന്നീട് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞ അനസ് മലയാളം, തമിഴ് ഉള്‍പ്പെടെ പത്തോളം സിനിമകളുടെ ചിത്രങ്ങള്‍ പകര്‍ത്തി. മങ്കിപെന്‍, നിര്‍ണ്ണയം, ആട് ഒരുഭീകര ജീവിയാണ്, ധനയാത്ര, നമ്പൂതിരിയുവാവ്, മുത്തുഗൗ തുടങ്ങി പത്തോളം സിനികളില്‍ നിശ്ചല ഛായാഗ്രഹകനായി. കോളജ് കുമാരന്, സിറ്റി ഓഫ് ഗോഡ, മങ്കിപെന്‍ തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു.
മരുതുര്‍കുളങ്ങര തെക്ക് പടന്നയില്‍ വീട്ടില്‍ അഹമ്മദുകുഞ്ഞിന്റേയും ആമീനാ ബീവിയുടേയും മകനാണ്. അന്‍വര്‍, അസീബ എന്നിവര്‍ സഹോദരങ്ങളാണ്. വന്‍ജനാവലിയുടെ സാനിധ്യത്തില്‍ ഇന്നലെ മരുതൂര്‍കുളങ്ങര മുസ് ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."