ബൈക്കുകളുമായി യുവാക്കളും
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ സൗജന്യ ഇരുചക്ര വാഹന സേവനവുമായി ഒരു കൂട്ടം യുവാക്കള്‍. ഫിഫാ കല്ലായി എന്ന കായിക-സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ 22ഓളം യുവാക്കളും ഒരു സംഘടനയുടെയും ഭാഗമല്ലാതെ 3 യുവാക്കളുമാണ് സാമുഹ്യ പ്രതിബദ്ധത മുന്‍ നിര്‍ത്തി ബൈക്കുകളുമായി റോഡിലിറങ്ങിയത്.
കഴിഞ്ഞ ദേശീയ ബന്ദ് മുതലാണ് ഫിഫാ കല്ലായിയുടെ ഈ സൗജന്യസേവനം തുടങ്ങിയതെങ്കില്‍ മൂന്നു വര്‍ഷമായി എല്ലാ ഹര്‍ത്താല്‍, ബന്ദ് ദിനങ്ങളിലും വണ്ടിയുമായി റെയില്‍വേ സ്റ്റേഷനിലുണ്ട് അബ്ദുല്‍ റസാഖ് കിണാശ്ശേരി, പി.എസ് ഖാന്, അരുണ്‍ എന്നീ യുവാക്കള്‍.
സെക്രട്ടറി സലീം, ട്രഷറര്‍ ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വാഹന സര്‍വിസ് കൂടാതെ കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിച്ചു കൊടുത്തും മാലിന്യ നിര്‍മാര്‍ജന പ്രവര്ത്തനങ്ങളുമടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടിവര്.
രോഗബാധിതരായി ഹോസ്പിറ്റലില്‍ എത്തേണ്ടവര്‍, പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും പോകേണ്ടവര്‍ തുടങ്ങി എത്രയോ പേരെയാണ് നമ്മള് ഇവിടെ നിന്നും പല സ്ഥലങ്ങളിലായി കൊണ്ടു വിടുന്നത്. അതുകൊണ്ട് തന്നെ ഹര്‍ത്താല്‍ എന്ന സമരരീതി രാഷ്ടീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞെന്നും റസാഖ് കിണാശ്ശേരി പറയുന്നു.
വര്‍ഷങ്ങളായി പ്രവാസിയായിരുന്ന ഇദ്ദേഹം ബീച്ച് പ്രദേശങ്ങള്‍ വൃത്തിയാക്കുന്ന ബീച്ച് ക്ലീന്‍ പ്രവര്ത്തകന് കൂടിയാണ്. ഇപ്പോള്‍ അലൂമിനിയം ഫാബ്രിക്കേഷന്റെ പണി നോക്കുന്നു. പി.എസ് ഖാന് കെട്ടിട നിര്‍മാണ പ്രവര്‍ത്തകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."