HOME
DETAILS
MAL
സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നു
backup
October 16 2016 | 00:10 AM
പുത്തന്‍ചിറ: കര്‍ഷക പെന്‍ഷനുകള്‍ നല്‍കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനടപടിയില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിനു മുന്നില്‍ കേരള കോണ്‍ഗ്രസ് എം സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കേരനെല് കര്‍ഷകരെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചെന്നും ഉണ്ണിയാടന് പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷനായിരുന്നു. സിജു ആന്റണി, ബിജോയ് തോമസ്, കെ.സതീശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."