HOME
DETAILS
MAL
സൗമ്യവധക്കേസ്: സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും
backup
October 17 2016 | 04:10 AM
ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ സുപ്രിം കോടതിയുടെ ചോദ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിനുള്ള കോടതി തെളിവു ചോദിച്ചിരുന്നു. മറുപടി പറയാന്‍ പ്രോസിക്യൂഷനും നല്കിയ സമയം ഇന്ന് അവസാനിക്കും. കീഴ്ക്കോടതിയില്‍ വിചാരണയില്‍ പ്രോസിക്യൂഷനു തെറ്റ് പറ്റിയാതായും സുപ്രിം കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിനു തെളിവില്ലെന്ന നിലപാടിലാണ് കോടതി. തെളിവുകള്‍ ഹാജരാക്കിയാല്‍ നിലപാട് മാറ്റാമെന്നും കോടതി പറഞ്ഞു. വധശിക്ഷയുടെ വിഷയമായതിനാല്‍ പിഴവു പറ്റരുതെന്നും കോടതിക്കു നിര്‍ബന്ധമുണ്ട്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗൊയ്, യു.യു ലളിത്, പി.സി പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിനു മുമ്പിലാണ് പ്രോസിക്യൂഷനു മറുപടി പറയേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."