പൊതുവിഷയങ്ങളില്‍ കൂട്ടായ്മ: മുസ്‌ലിം മതസംഘടന നേതൃയോഗം 24ന്
കണ്ണൂര്‍: മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന കാലിക വിഷയങ്ങളെക്കുറിച്ച് സമൂഹത്തേയും സമുദായംഗങ്ങളെയും ബോധവത്കരിക്കുന്നതിനും കക്ഷിരാഷ്ട്രീയ ചിന്താഗതികള്‍ക്കതീതമായി പൊതുവിഷയങ്ങളില്‍ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും കണ്‍വന്‍ഷനു മുന്നോടിയായി മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും നേതൃയോഗം 24ന് കണ്ണൂരില്‍ ചേരും. ജില്ലയിലെ മതരാഷ്ട്രീയ സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഹോട്ടല്‍ റോയല്‍ ഒമേഴ്‌സില്‍ മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ഏക സിവില്‍ കോഡ്, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള നടപടികള്‍, ഭീകരവാദത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബഹുജനാഭിപ്രായം രൂപപ്പെടുത്തണമെന്ന് യോഗം വിലയിരുത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീംചേലേരി, ടി.എ തങ്ങള്‍, ഡോ. എ ബഷീര്‍, ഐ.എം ഹാരിസ്, ഇസ്മയില്‍ കരിയാട്, ടി മുഹമ്മദ് നജീബ്, കെ.എം മഖ്ബൂല്‍, എ.ടി അബ്ദുല്‍സലാം, അഡ്വ. പി മുസ്തഫ, വി.പി വമ്പന്‍, അഡ്വ. പി.വി സൈനുദ്ധീന്‍, കെ.പി അബ്ദുല്‍ അസീസ്, നൗഷാദ് സലാഹി, സി.കെ മഹമൂദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."