പിഞ്ചുകുഞ്ഞിനായി നാട്ടുകാര്‍ കൈകോര്‍ക്കുന്നു
നിലമ്പൂര്‍: അമ്മയുടെയും അച്ഛന്റെയും മുഖത്തുനോക്കി പുഞ്ചിരി തൂകുമ്പോള്‍ ആശുപത്രിയിലെ സിറിഞ്ചുകളുടെയും മരുന്നുകളുടെയും ശസ്ത്രക്രിയുടെയും വേദന പതിനൊന്നുമാസം പ്രായമുള്ള ജീവന്‍ അറിഞ്ഞില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗമാണ് ഈ പിഞ്ചോമനയെ പിടി മുറുക്കിയിരിക്കുന്നത്.
ചോക്കാട് പെടയന്താളിലെ കൂവ്വപ്പുറത്ത് രമ്യ-സോണി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായ ജീവനാണു ഹൃദയവാല്‍വിന് അപൂര്‍വരോഗം പിടിപെട്ടിട്ടുള്ളത്. പ്രസവിച്ച ഉടനെ ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. ഇതിനായി സ്വകാര്യ ആശുപത്രിയില്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവു വന്നു. അഞ്ചുമാസത്തിനകം വീണ്ടും രണ്ട് ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്നു പറഞ്ഞിരുന്നു. തുടര്‍ ചികിത്സക്കും ശസ്ത്രക്രിയക്കുമായി ഇനിയും 15 ലക്ഷത്തോളം രൂപ ചെലവു വരുന്നതു കുടുംബത്തിന് താങ്ങാനാവാത്ത അവസ്ഥയാണുള്ളത്.
കൊഞ്ചിയും പുഞ്ചിരിച്ചും ചിണുങ്ങി നടക്കുന്ന ഈ കുരുന്നിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നാട്ടുകാര്‍ കൈകോര്‍ത്തു ചികിത്സക്കായി കൂവ്വപ്പുറത്ത് ബേബി രമ്യ സഹായനിധി എന്ന പേരില്‍ സമിതി രൂപീകരിച്ചു. പൂക്കോട്ടും പാടം സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ 0622053000009990, ഐഎഫ്എസ്‌സി: എസ്‌ഐബിഎല്‍ 0000622 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
ഫോണ്‍: 9809818676
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."