പോത്തുകല്‍ വഴി മേപ്പാടിയിലേക്ക് റോഡ് സര്‍വേ നടപടികള്‍ ത്വരിതഗതിയില്‍
നിലമ്പൂര്‍: മലപ്പുറം, വയനാട് ജില്ലകളുടെ വികസനം ലക്ഷ്യമിട്ട് നിര്‍മിക്കുന്ന നിലമ്പൂര്‍-പോത്തുകല്‍-ചൂരല്‍മല-മേപ്പാടി റോഡിന്റെ സര്‍വേനടപടികള്‍ ത്വരിതഗതിയില്‍. ഏഴു കിലോമീറ്ററോളം വനത്തിലൂടെ പോകുന്ന റോഡിന് പി.വി അന്‍വര്‍ എം.എല്‍.എ 10 കോടിയും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ 15 കോടിയുമാണ് നീക്കിവച്ചത്. വയനാട്ടിലെ മേപ്പാടി, ചൂരല്‍മല, അട്ടമാലിയിലൂടെ മലപ്പുറം ജില്ലയിലെ അരണപ്പുഴ, തലപ്പാലി വഴി മുണ്ടേരിയിലത്തെുന്ന രീതിയിലാണ് പാത.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഇപ്പോള്‍ സര്‍വേനടപടികള്‍ ആരംഭിച്ചിരിക്കുന്നത്. 2002ലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മലയോര ഹൈവേ എന്ന അവകാശവുമായി സര്‍ക്കാര്‍ ഈ റോഡ് പ്രഖ്യാപിച്ചത്. 2009ല്‍ നാറ്റ്പാക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഒന്‍പത് കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കേണ്ടത്. അട്ടമലയില്‍ നിന്ന് അരണപ്പുഴ വരെ രണ്ടു കിലോമീറ്റര്‍ എസ്റ്റേറ്റ് റോഡും അരണപ്പുഴയില്‍ നിന്ന് തലപ്പാലി വരെ കൂപ്പ് റോഡുമുണ്ട്.
വനത്തിലൂടെയുള്ള ഏഴ് കിലോമീറ്റര്‍ വരുന്ന ഈ ഭാഗം ഇതിനായി വിട്ടുകിട്ടുന്നതിനായി നിലമ്പൂര്‍ നോര്‍ത് വനം ഡിവിഷനല്‍ ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വനഭൂമി വിട്ടുകിട്ടിയാലേ അരണപ്പുഴ മുതല്‍ അട്ടമല വരെയുള്ള രണ്ട് കിലോമീറ്ററിലെ സ്വകാര്യഎസ്റ്റേറ്റില്‍ സര്‍വേ നടക്കുകയുള്ളൂ. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ പദ്ധതി നടപ്പാകുകയുള്ളൂ. ഹൈവേ യാഥാര്‍ഥ്യമായാല്‍ നാടുകാണി ചുരത്തിനും താമരശേരി ചുരത്തിനും ബദല്‍ മാര്‍ഗമായി പാത ഉപകരിക്കും. വയനാട്ടില്‍ നിന്ന് നിലമ്പൂരിലേക്കുള്ള ദൂരത്തില്‍ 58 കിലോമീറ്റര്‍ കുറയുകയും രണ്ടു ജില്ലകളുടെയും ടൂറിസം വികസനം നടക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."