മദര്‍ തെരേസയ്ക്ക് ഇന്ന് രാജ്യത്തിന്റെ ആദരം
ന്യൂഡല്‍ഹി: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ദേശീയ ആഘോഷം ഇന്ന്. ഡല്‍ഹി വിജ്ഞാന് ഭവനില്‍ വൈകീട്ട് 4.30ന് തുടങ്ങുന്ന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിനു മുന്നോടിയായി അവരുടെ ജീവിതം ആസ്പദമാക്കിയുള്ള 'എ കോള്‍ വിതിന്‍ എ കോള്‍' ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
രാജ്യസഭ ഡപ്യൂട്ടി ചെയര്മാന് പി.ജെ കുര്യന്, പി.എ.സി ചെയര്മാന് കെ.വി. തോമസ്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്, ദേശീയ മനുഷ്യാവകാശ കമ്മിഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ്, സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്, മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ നവീന്‍ ചൗള, കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോര്‍ ടോപ്പോ, വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോറെ പെനാക്കിയോ, കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, സിസ്റ്റര്‍ പ്രേമ പീറിക് എം.സി, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെരാവോ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."