HOME
DETAILS
MAL
ക്ഷേത്രത്തിന്റെ ഭണ്ഡാരക്കുറ്റി തകര്‍ത്ത് മോഷണം
backup
October 19 2016 | 18:10 PM
തൊടുപുഴ: പെരുമാംകണ്ടം വെന്നുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരകുറ്റികള് കുത്തിത്തുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെയാണ് മോഷണമെന്ന് കരുതുന്നു.
ക്ഷേത്രവളപ്പിനകത്തെ രണ്ട് ഭണ്ഡാരക്കുറ്റികളും ക്ഷേത്രത്തിനുള്ളിലെ ഒരു ഭണ്ഡാരക്കുറ്റിയുമാണ് തകര്‍ത്തത്. എത്ര തുക നഷ്ടമായെന്ന് അറിയില്ല.
ഭക്തജനങ്ങള്‍ ധാരാളം എത്തുന്ന ക്ഷേത്രമായതിനാല്‍ ഭണ്ഡാരത്തില് കാര്യമായ പണം ഉണ്ടായിരുന്നുവെന്നാണ് അനുമാനിക്കുന്നത്.
രാവിലെ ക്ഷേത്രത്തില്‍ വിളക്ക് കത്തിക്കാനെത്തിയ ആളാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
ഒന്നരവര്‍ഷത്തിനിടെ ഇവിടെ അരങ്ങേറുന്ന അഞ്ചാമത്തെ മോഷണമാണിത്.
തൊടുപുഴ, കല്ലൂര്‍ക്കാട് പൊലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തിസ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."