നാദാപുരത്ത് പൊലിസ് പക്ഷപാതം കാണിക്കുന്നതായി യൂത്ത് ലീഗ്
നാദാപുരം: അസ്ലം വധക്കേസിലെ മുഴുവന്‍ പ്രതികളെയും മൂന്നു മാസമായിട്ടും പിടികൂടാത്ത പൊലിസ് പക്ഷപാതപരമായ നടപടി കൈക്കൊള്ളുകയാണെന്നു നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു.
സി.പിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ തയാറാക്കുന്ന ലിസ്റ്റ്പ്രകാരം പൊലിസ് ലീഗുകാരുടെ വീട്ടില്‍ കയറിയിറങ്ങുകയാണ്. അസ്ലമിന്റെ വധക്കേസിലും കല്ലാച്ചിയിലെ നിഹാല്‍ തങ്ങള്‍ക്കും ചിയ്യൂരിലെ സമീറിനും നേരെയുള്ള വധശ്രമക്കേസിലും പൊലിസ് ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകായാണെന്നും ആരോപിച്ചു.
ഇതിനകം റിമാന്‍ഡിലായ മൂന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ചെയ്യാത്ത കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പൊലിസിന്റെ ഇത്തരം ഇരട്ടനീതിക്കെതിരേ ഇരകളുടെയും കുടുംബങ്ങളുടെയും സംഗമം നടത്താന്‍ യൂത്ത് ലീഗ് മുന്‍ കൈയെടുക്കുമെന്നും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി സി.കെ സുബൈര്‍, ജില്ലാ ജന.സെക്രട്ടറി കെ.കെ നവാസ്, മണ്ഡലം ജന.സെക്രട്ടറി കെ.എം സമീര്‍, ട്രഷറര്‍ ഹാരിസ് കൊത്തിക്കുടി, ഭാരവാഹികളായ പി.വി നൗഷാദ്, കെ.വി കുഞ്ഞമ്മദ്, കെ.പി ശംസീര്‍, കെ.കെ.സി ജാഫര്‍, സി.കെ നാസര്‍, പി. അന്‍സാര്‍, കണ്ടിയില്‍ മുഹമ്മദ്, സി.വി കുഞ്ഞബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."