കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: 11 ഇടത്ത് എസ്.എഫ്.ഐ മുന്നേറ്റം; മുട്ടിലില്‍ എം.എസ്.എഫ് മാത്രം
കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളിലേക്കു നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ പതിനൊന്നിടത്ത് എസ്.എഫ്.ഐ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ മുട്ടില്‍ കോളജ് എം.എസ്.എഫിനൊപ്പം നിന്നു. വിവിധ കോളജുകളില്‍ കെ.എസ്.യുവും മുന്നേറ്റമുണ്ടാക്കി.
പുല്‍പ്പള്ളി പഴശ്ശിരാജ കോളജില്‍ യൂനിയന്‍ ചെയര്‍മാനായി കെ.എസ്.യുവിലെ ലിന്‍സന്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ബത്തേരി സെന്റ് മേരീസ് കോളജില്‍ കെ.എസ്.യുവിലെ ശരതാണ് ചെയര്‍മാന്‍. പുല്‍പ്പള്ളി എസ്.എന്‍ കോളജില്‍ കെ.എസ്.യുവിലെ ടൈസന്‍ ചെയര്‍മാനായും ശ്രീജിത്ത്, ഫെബിന്‍ എന്നിവര്‍ യു.യു.സി പ്രതിനിധികളായും തെരഞ്ഞെടുക്കപ്പെട്ടു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ യു.ഡി.എസ്.എഫിലെ മുഹമ്മദ് ജിഷാം ചെയര്‍മാനായും സൂരജ് ഒ.എസ് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഡബ്ല്യു.എം.ഒ കോളജില്‍ ചെയര്‍മാനായി റിയാസ് ടി.കെ, വൈസ് ചെയര്‍മാനായി തന്‍സീറ ടി.കെ, യു.യു.സിമാരായി അഹമ്മദ് ആസിഫ് പി.പി, മുഹമ്മദ് ഷംനാദ് എന്‍.പി, മുഹമ്മദ് ജാസില്‍ സി.ജെ(ജ.സെക്ര), ആര്യ നന്ദ എന്‍(ജോ.സെക്ര), അസീബ് ടി(ഫൈന്‍ ആര്‍ട്‌സ്), അനസ് പി.എ(സ്റ്റുഡന്റ് എഡിറ്റര്‍), ഷബാഹ് മുഹമ്മദ് പി(ജനറല്‍ ക്യാപ്റ്റന്‍) എന്നിവര്‍ വിജയിച്ചു.
നടവയല്‍ സി.എം കോളജില്‍ ചെയര്‍മാനായി എം.എസ്.എഫിലെ നിസാം ഇസ്മാഈല്‍ ഖാനും സ്റ്റുഡന്റ് മാഗസിന്‍ എഡിറ്ററായി മുഹമ്മദ്‌ഷെറിനും തെരഞ്ഞെടുക്കപ്പെട്ടു. പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ കോളജ്, മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി, ബത്തേരി ഡോണ്‍ബോസ്‌കോ, മീനങ്ങാടി എല്‍ദോമാര്‍ബേസിലോ എന്നീ കോളജുകളില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ നേടി.പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ കോളജില്‍ എസ്.എഫ്.ഐയിലെ കെ.എസ് നന്ദു(ചെയ), എം.ഡി ദേവിക(വൈ. ചെയ), വിഷ്ണു ചന്ദ്രന്‍(ജന. സെക്ര), അഷിതപ്രസാദ് (ജോ. സെക്ര), പി.എം ദിനല്‍(യു.യു.സി), അതീന മാര്‍ക്കോസ്(ഫൈന്‍ ആര്‍ട്‌സ്), അലക്‌സ് അഗസ്റ്റിന്‍(ജന. ക്യാപ്റ്റന്‍), എ.പി വിഷ്ണു(എഡിറ്റര്‍) എന്നിവര്‍ വിജയിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളജില്‍ എസ്.എഫ്.ഐയിലെ ലിപ്‌സണ്‍ തോമസ്(ചെയ), സൂര്യപ്രഭ(വൈ. ചെയ), എസ്.എ ആദര്‍ശ്(ജന. സെക്ര), അഞ്ജു പി. ഉണ്ണി(ജോ. സെക്ര), ജില്‍ജോ രാജു, വി. അര്‍ജുന്‍(യു.യു.സി), പി.പി രാഹുല്‍(ഫൈന്‍ ആര്‍ട്‌സ്), അതുല്‍ദേവ്(മാഗസിന്‍ എഡിറ്റര്‍), കെ.ടി ജിതിന്‍(ജനറല്‍ ക്യാപ്റ്റന്‍) എന്നിവരും ഐ.എച്ച്.ആര്‍.ഡി മീനങ്ങാടിയില്‍ അമല്‍ജിത് റോയി(ചെയ), വി.എസ് ആതിര (വൈ. ചെയ), എം.സി സുഭിലാഷ്(ജന. സെക്ര), മേഖല ജോയ്(ജോ. സെക്ര), കിരണ്‍ ജോയി(യു.യു.സി), ജോമോന്‍(ഫൈന്‍ ആര്‍ട്‌സ്), പി.കെ വിഷ്ണു(മാഗസിന്‍ എഡിറ്റര്‍), എം.വി അഭിനേഷ് (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരും ബത്തേരി സെന്റ് മേരീസ് കോളജില്‍ അഖില ജോയ്(വൈ. ചെയ), എല്‍ദോ ബോസ്(ജന. സെക്ര), രാഗി വിജയന്‍(ജോ. സെക്ര), മുഹമ്മദ് ഷാഫി, അജയ് തോമസ്(യു.യു.സി), ശ്യാംശങ്കരന്‍(ഫൈന്‍ ആര്‍ട്‌സ്), സനല്‍ ഉണ്ണികൃഷ്ണന്‍(മാഗസിന്‍ എഡിറ്റര്‍), ആല്‍ബിന്‍ വര്‍ഗീസ്(ജനറല്‍ ക്യാപ്റ്റന്‍) എന്നിവരും എല്‍ദോ മാര്‍ബെസിലോ മീനങ്ങാടിയില്‍ ജിഷ്ണു പ്രസാദ്(ചെയ), ശ്രുതി (വൈ. ചെയര്‍), റഷീദ്(ജന. സെക്ര), ആതിര രാജന്‍(ജോ. സെക്ര), അല്ലൂരാജ്(യു.യു.സി), അഞ്ജു മരിയ(ഫൈന്‍ ആര്‍ട്‌സ്), കൃഷ്‌ണേന്ദു(മാഗസിന്‍ എഡിറ്റര്‍), അനന്തു(ജനറല്‍ ക്യാപ്റ്റന്‍) എന്നിവരും എന്‍.എം.എസ്.എം കല്‍പ്പറ്റയില്‍ ഡിസ്‌ന വര്‍ഗീസ്(വൈ. ചെയര്‍), ആത്തിക(ജോ. സെക്ര), അമല്‍ തങ്കച്ചന്‍(യു.യു.സി), ബെല്‍വില്‍ തങ്കച്ചന്‍(ഫൈന്‍ ആര്‍ട്‌സ്), അക്ഷയ് ആനന്ദ്(മാഗസിന്‍ എഡിറ്റര്‍), വിഷ്ണു(ജനറല്‍ ക്യാപ്റ്റന്‍) എന്നിവരും ഡോണ്‍ ബോസ്‌കോ ബത്തേരിയില്‍ അര്‍ഷിദ്(ചെയ), അമിഖ(വൈ. ചെയര്‍), അജിത്്(യു.യു.സി), നന്ദു(ഫൈന്‍ ആര്‍ട്‌സ്), ബീന മാത്യു(ജന. ക്യാപ്റ്റന്‍) എന്നിവരും സി.എം കോളജില്‍ മിധുഷ(വൈ. ചെയ), അനില്‍(ജന. സെക്ര), മീര(ജോ. സെക്ര), ആഷിം(യു.യു.സി), സാവദ്(ഫൈന്‍ ആര്‍ട്‌സ്), ഷജീര്‍(ജന. ക്യാപ്റ്റന്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."