വിമര്‍ശിക്കാം, അപമാനിക്കരുത്: മന്ത്രി എ.കെ ബാലന്
കോഴിക്കോട്: ജനനി സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് മന്ത്രി എ.കെ ബാലന്. വിമര്‍ശിക്കാം...അപമാനിക്കരുത് എന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിന് പകരം ബോധപൂര്‍വമായി ചില വാക്കുകള്‍ അടര്‍ത്തി യെടുത്ത് ആദിവാസി മേഖലയില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നടത്തിയ ശ്രദ്ധേയമായ പ്രവര്ത്ത നങ്ങളെ തമസ്കരിക്കാനാണ് ശ്രമിച്ചത്. ഒപ്പം വ്യക്തിപരമായി എന്നെ അപമാനിക്കാന്‍ വാര്‍ത്ത വക്രീകരിച്ച് കൊടുക്കുകയും ചെയ്തു. എന്നെ അറിയുന്ന ഒരു ആദിവാസി സുഹൃത്തും ഈ നുണ പ്രചരണത്തില്‍ വീഴില്ലെന്ന് ഉറപ്പാണ്. ഏകപക്ഷീയമായി കേട്ടും വായിച്ചും ചില സുഹൃത്തുക്കള്‍ പ്രതികരിക്കുന്നത് വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."