പെന്ഷന് വിതരണത്തില്‍ അപാകതയുണ്ടെന്ന് ആരോപണം
എരുമപ്പെട്ട: എരുമപ്പെട്ടി സര്‍വ്വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്ത പെന്ഷന് വിതരണത്തില്‍ അപാകതയുണ്ടെന്ന് ആരോപണം. പെന്ഷന് ലഭിക്കേണ്ട ഗുണഭോക്താവിന്റെ നമ്പറില്‍ മറ്റൊരാള്‍ക്ക് പണം നല്‍കിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഗുണഭോക്താവായ നെല്ലുവായ് കാങ്കലാത്ത് ജാനകിക്കാണ് വിതരണത്തിലെ അപാകത മൂലം പെന്ഷന് തുക നഷ്ടപ്പെട്ടത് . സഹകരണ ബാങ്ക് നിയോഗിച്ച ജീവനക്കാരാണ് വീടുകളില്‍ പെന്‍ഷന്‍തുക വിതരണം നടത്തിയിരുന്നത്. പെന്ഷന് ലഭിക്കാതിരുന്നപ്പോള്‍ ജാനകി ബാങ്കില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അവരുടെ പെന്ഷന് നമ്പറില്‍ തുക നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജാനകിയുടെ നമ്പറില്‍ തിരിമറി നടത്തി മറ്റൊരു വ്യക്തിക്ക് പണം നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് . അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജാനകിയുടെ മകന് കെ.എ.ഷാജി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും സഹകരണ ബാങ്ക് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. പെന്ഷന് വിതരണത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പെന്ഷന് തുക അര്‍ഹമായ ഗുണഭോക്താക്കള്‍ക്ക് നല്കാന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോപ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."