കോട്ടമല പാറമട പ്രതിഷേധം ശക്തം
പാല: കോട്ടമല പാറമട വിഷയത്തില്‍ പ്രതിഷേധം തുടരുന്നു. രാഷ്ട്രീയമായും പ്രാദേശികമായും നിരവധി പ്രതിഷേധത്തിനിടയാക്കിയ കോട്ടമല വിഷയത്തില്‍ പ്രതിഷേധ നിരയില്‍ നില്‍ക്കുന്നത് നാട്ടുകാര്‍ തന്നെയാണ്. ജനങ്ങളുടെ ജീവന് പുല്ലുവില കല്‍പിച്ച് ലൈസന്‍സ് നല്‍കിയ പഞ്ചായത്തിനെതിരെയും നാട്ടുകാരുടെ പ്രതിഷേധം ശക്തം.
പല രാഷ്ട്രീയ പാര്‍ട്ടികളും പഞ്ചായത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇന്നലെ കോട്ടമലയില്‍ പഞ്ചായത്ത് തീരുമാനത്തിനു വിരുദ്ധമായി വന്‍കിട കരിങ്കല്‍ ക്വാറിക്കു പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് നല്‍കിയ അനുമതി വീണ്ടും പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും രംഗത്തെത്തി. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന് ഇതു സംബന്ധിച്ച് അദ്ദേഹം പരാതി നല്‍കി. കൂടാതെ, ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് മുന്‍സെക്രട്ടറിക്കെതിരെയും അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.
പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനും നയത്തിനും വിരുദ്ധമായ ഭരണസമിതിയേയോ പ്രസിഡന്റിനെയോ അറിയിക്കാതെയും വിശ്വാസത്തിലെടുക്കാതെയും ഒരുവിധ വ്യവസ്ഥകളും ഉള്‍ക്കൊള്ളിക്കാതെയും ഏകപക്ഷീയമായി വിവാദ പാറമടക്ക് ലൈസന്‍സ് നല്‍കുകയും തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കുകയായിരുന്നു മുന്‍ സെക്രട്ടറി.സെക്രട്ടറിയുടെ നടപടിമൂലം തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആരോപണങ്ങളും ഉന്നയിക്കുന്ന സ്ഥിതിയും ഉണ്ടായതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതുതാത്പര്യത്തിനു വിരുദ്ധമായ രീതിയിലും കമ്മറ്റിയേയും പ്രസിഡന്റിനെയും അറിയിക്കാതെയാണ് മുന്‍സെക്രട്ടറി ലൈസന്‍സ് നല്‍കിയതെന്നും പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറയുന്നു. സെക്രട്ടറിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കാന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും നിലപാടെടു്ത്തിട്ടുണ്ട്.
ഭരണസമിതിയേയും പ്രസിഡന്റിനേയും അറിയിക്കാതെയും യാതൊരുവിധ വ്യവസ്ഥകളും ഉള്‍പ്പെടുത്താതെയും വന്‍കിട പാറമടകമ്പനി ഏകപക്ഷീയമായി ലൈസന്‍സ് മുന്‍സെക്രട്ടറിക്കെതിരെ വിശദമായ പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് പരാതി നല്‍കുന്നതെന്ന പാര്‍ട്ടി വ്യക്തമാക്കി.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല
രാമപുരം: കോട്ടമല പാറമട ലൈസന്‍സുമായി ബന്ധപ്പെട്ട് രാമപുരം പഞ്ചായത്തിലെ കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങളുടെ യോഗം ചേര്‍ന്നെന്നും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടുമെന്നുമുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) അംഗവും ക്ഷേമകാര്യ സമിതി അധ്യക്ഷയുമായ എത്സമ്മ ചെറിയാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."