വേനലെത്തും മുന്‍പേ സജീവമായി പനനൊങ്ക് വില്‍പന
കൂറ്റനാട്: വേനല്‍ക്കാലമെത്തും മുന്‍േപ പാതയോരങ്ങളില്‍ പനനൊങ്ക് വില്‍പ്പന തുടങ്ങി. രാത്രി ചെറിയ തോതില്‍ മഞ്ഞുണങ്കിലും ജില്ലയിലെ പകല്‍ താപനില ശരാശരി 30-35 ഡ്രിഗ്രിയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഇത്തവണ നേരത്തെത്തന്നെ തമിഴ് നാട്ടില്‍ നിന്നും കൊണ്ടുവരുന്ന പനനൊങ്ക് വില്‍പ്പന വഴിയോരങ്ങളില്‍ സജീവമാണ്. ഇതിനു പുറമെ കൂറ്റനാട് സംസ്ഥാന പാതയോരത്തും നിരവധി പാനീയവില്പന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കൂറ്റനാടും ചാലിശ്ശേരിക്കും ഇടയില്‍ പത്തിലധികം കേന്ദ്രങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സാധാരണ ഡിസംബര്‍ അവസാനം മുതലാണ് സീസണ്‍ ആരംഭിക്കുക. ഇത്തവണ മഴ കുറഞ്ഞതും ചൂട് കൂടിയതും കാരണം നേരത്തെ തന്നെ വില്‍പ്പന തുടങ്ങുകയായിരുന്നു. യാത്രക്കാര്‍ ഏറെയെത്തുന്നുണ്ടന്ന് കച്ചവടക്കാര്‍ പറയുന്നു. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ് നൊങ്ക് വില്‍പ്പനക്ക് എത്തുന്നത്.
ദിവസവും രാവിലെ ലോറിയില്‍ നൊങ്ക് ഒരോ സ്ഥലത്തും വില്‍പ്പനക്ക് ഇറക്കുകയും വൈകുന്നേരങ്ങളില്‍ ബാക്കിയുള്ളത് കൊണ്ടുപോവുകയും ചെയ്യുന്നു. നൊങ്കിനു പുറമെ അതിന്റെ ജ്യൂസും പന ഓലയില്‍ ഒഴിച്ച് ആവശ്യക്കാര്‍ക്കു നല്‍കുന്നു.
ചൂട് ശക്തിയായതോടെ നൊങ്കിന്ആവശ്യക്കാര്‍ കൂടുതലാണ്. തൃത്താല മണ്ഡലത്തില്‍ കൂറ്റനാട്, ആലൂര്‍, ഇഞ്ചിനിയര്‍ റോഡ്, കൂറ്റനാട് വട്ടത്താണി, കൂനംമൂച്ചി എന്നിവിടങ്ങളിലാണ് നൊങ്ക് വില്‍പ്പന നടത്തുന്നത്.
ആയിഷക്ക് വേണം സഹായം
കൊപ്പം: സമൂഹത്തിലെ കരുണയുള്ള ഹൃദയങ്ങളുടെ സഹായം തേടുകയാണ് കുപ്പൂത്ത് സ്വദേശിനി കിളിക്കോട്ടില്‍ ആയിഷ. വിളയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമസക്കുന്ന കിളിക്കോട്ടില്‍ ഹംസയുടെ ഭാര്യ ആയിഷ (42) യുടെ ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഇവര്‍ ഡയാലിസിസ് പോലുള്ള ചികിത്സകള്‍ നടത്തുന്നത് പോലും മറ്റുള്ളവരുടെ കാരുണ്യത്തിലാണ്. വൃക്കമാറ്റിവെക്കാനും അനുബന്ധ ചികിത്സക്കുമായി ഏകദേശം ഇരുപത് ലക്ഷം രൂപ ചിലവുവരും. നിത്യവൃത്തിക്ക് തന്നെ കഷ്ടപ്പെടുന്ന ഈ കുടുംബം ഭീമമായ തുക എവിടെനിന്ന കണ്ടെത്തുമെന്ന ആധിയിലാണ്. ഇവരുടെ സാഹചര്യം മനസ്സിലാക്കിയ നാട്ടുകാര്‍ ചേര്‍ന്ന് പഞ്ചായത്തംഗം വി. അഹമ്മദ് കുഞ്ഞി ചെയര്‍മാനും എസ്.പി. അബ്ദുല്‍ വാഹിദ് കണ്‍വീനറും സി. മൊയ്തീന്‍ കുട്ടി ട്രഷററുമായി കിളിക്കോട്ടില്‍ ആയിഷ ചികിത്സാ സഹായ നിധി എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും പുലാമന്തോള്‍ എസ്.ബി.ടി. ബാങ്കില്‍ 67380501801 (ഐ.എഫ്.എസ്.സി 0000742) നമ്പറില്‍ അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്കും സഹായത്തിനും ബന്ധപ്പെടാം. കണ്‍വീനര്‍: 9447 43 52 70 (അബ്ദുല്‍ വാഹിദ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."