HOME
DETAILS

സംസ്ഥാനത്തിന് സാമ്പത്തിക തിരിച്ചടിയുണ്ടാക്കും: ഐസക്

  
backup
November 09 2016 | 19:11 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തിരുവനന്തപുരം: കള്ളപ്പണവും കള്ളനോട്ടും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 500, 1000 രൂപ മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കിയ നടപടി ജനങ്ങള്‍ക്കു ബുദ്ധിമുട്ടു മാത്രമല്ല സംസ്ഥാനത്തിനു സാമ്പത്തിക തിരിച്ചടിയും ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പണത്തിന്റെ ലഭ്യത കുറയുന്നതും ഡിസംബര്‍ 30 വരെ സാധാരണഗതിയിലുള്ള ക്രയവിക്രയം കുറയുന്നതും സാമ്പത്തികമാന്ദ്യം രൂക്ഷമാക്കുമെന്നും നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍ ഇതിന് ഇപ്പോള്‍ സ്വീകരിച്ച നടപടി കുറേക്കൂടി ചിട്ടയായും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെയും നടപ്പാക്കാന്‍ കഴിയേണ്ടതായിരുന്നു. പ്രഖ്യാപനങ്ങളില്‍ ഉടനീളം കണ്ട അതിനാടകീയത തികച്ചും അനാവശ്യമാണ്. പഴയ നോട്ടുകള്‍ റദ്ദാക്കാന്‍ ഒന്നോ രണ്ടോ ആഴ്ച സാവകാശം നല്‍കിയാലും ഇതേ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമായിരുന്നു.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ആരുടെയും പണം നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ നോട്ടുകളായി അവ മാറ്റിയെടുക്കാന്‍ സമയമെടുക്കും എന്നേയുള്ളൂ. ഡിസംബര്‍ 30 വരെ ഈ നടപടിയുടെ പ്രയാസങ്ങള്‍ തുടരും. ഇതു പരമാവധി ലഘൂകരിക്കാന്‍ സാധ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളും.
അസാധുവാക്കിയ നോട്ടുകളുടെ സ്റ്റേറ്റ്‌മെന്റ് ബാങ്കിങ് നിയന്ത്രണ നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ തയാറാക്കണം. ഇതിനനുസരിച്ച് ട്രഷറിയിലുള്ള 500, 1000 രൂപ നോട്ടുകളുടെ സ്റ്റേറ്റ്‌മെന്റ് തയാറാക്കാന്‍ സംസ്ഥാന ട്രഷറി ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നവംബര്‍ എട്ടിനു മുന്‍പ് ലഭിച്ച പണം 10നുമുന്‍പ് ട്രഷറിയില്‍ ഒടുക്കണം. ഇതിനാവശ്യമായ സംവിധാനങ്ങള്‍ എല്ലാ ട്രഷറിയിലും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളൊന്നും 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കില്ല.
സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര നികുതിവിഹിതമായി ഈ ആഴ്ച നല്‍കേണ്ടിയിരുന്ന 453 കോടി രൂപ അസാധാരണമാംവിധം വെട്ടിക്കുറച്ചത് യാദൃഛികമാകാന്‍ തരമില്ല. സംസ്ഥാനത്തിനു ലഭിക്കേണ്ടിയിരുന്ന 296 കോടിയുടെ റവന്യൂക്കമ്മി ഗ്രാന്റും കേന്ദ്രം നല്‍കിയിട്ടില്ല.
ഇത്തരത്തില്‍ നിഷേധിക്കപ്പെട്ട 721 കോടി രൂപ സംസ്ഥാന ട്രഷറിയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹാരം അഭ്യര്‍ഥിച്ച് കേന്ദ്ര ധനമന്ത്രാലയത്തെ സമീപിക്കും.
കള്ളനോട്ടു നിര്‍മാര്‍ജനത്തിന് ഈ നടപടി സഹായിക്കുമെങ്കിലും കള്ളപ്പണത്തിന്റെ കാര്യത്തില്‍ ചെറിയൊരു അളവു മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂവെന്നും ഐസക് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  19 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  19 days ago