മദ്യലഹരിയില്‍ നിയമവിദ്യാര്‍ഥികളുടെ അഴിഞ്ഞാട്ടം; മെഡി.കോളജ് കാഷ്വാലിറ്റി അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: അപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തി കാഷ്വാലിറ്റി അടിച്ചുതകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത നിയമവിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് പൊലിസ് അറസ്റ്റു ചെയ്തു.
കൊല്ലം കൊട്ടാരക്കര വെളിനല്ലൂര്‍ ജംഗ്ഷനു സമീപം ഫൈസല്‍ (22), കരകുളം അയണിക്കാട് കരകുളം സഹകരണബാങ്കിനു സമീപം അശ്വതി ഭവനില്‍ അഭിലാഷ് (24) എന്നിവരാണ് പിടിയിലായത്. ബൈക്കപകടത്തില്‍ ചികിത്സയ്‌ക്കെത്തിയ ഇരുവരോടും ഡ്യൂട്ടി ഡോക്ടര്‍ കട്ടിലില്‍ കയറി കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡോക്ടറെ അസഭ്യം പറഞ്ഞ ഇരുവരും ആശുപത്രിയിലെ വാതില്‍, സ്‌പോട്ട് ലൈറ്റ്, എക്‌സ്‌റേ ലോബി, ബ്ലഡ് പ്രഷര്‍ നോക്കുന്ന അപ്പരറ്റസ് തുടങ്ങിയവ അടിച്ചു തകര്‍ത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് സി.ഐ സി. ബിനുകുമാര്‍, എസ്.ഐ ബിജോയി, എസ്.ഐ സുലൈമാന്‍, സി.പി.ഒ അന്‍സര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഇരുവരെയും പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."