HOME
DETAILS
MAL
വാളകത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 31 പവനും പണവും കവര്‍ന്നു
backup
November 16 2016 | 07:11 AM
കൊട്ടാരക്കര: വാളകത്ത് വീട് കുത്തിതുറന്ന് വന്‍ മോഷണം. 31 പവന് സ്വര്‍ണവും 1.34 ലക്ഷം രൂപയും കവര്‍ന്നു.
വാളകം മേഴ്സി ഹോസ്പിറ്റലിനു സമീപം നിരപ്പില്‍ ഷാന്‍ ഗ്രില്ലയില് മറിയാമ്മ മാത്യുവിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. വിധവയായ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. മക്കളെല്ലാം വിദേശത്താണ്. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മൂന്ന് കിടപ്പുമുറികളിലെയും അലമാരിയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് അപഹരിക്കപ്പെട്ടത്. പുലര്‍ച്ചെ ഉണര്‍ന്നപ്പോഴാണ് വീട്ടമ്മ വിവരം അറിയുന്നത്. പൊലിസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."