അതിപുരാതന കാലത്തെ മമ്മിയെ ഈജിപ്തില്‍ കണ്ടെടുത്തു
റിയാദ്: മമ്മികളുടെ നാടായ ഈജിപ്തില്‍ വീണ്ടും അതി പുരാതനകാലത്തെ മമ്മിയെ (സുഗന്ധമിട്ടു സൂക്ഷിച്ച ശവം) കണ്ടെത്തി. തെക്കന്‍ ഈജിപ്തിലെ ലുക്‌സോര്‍ പട്ടണത്തില്‍ സ്പാനിഷ് പുരാവസ്തു ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ലോകത്തെ അതി പുരാതന മമ്മിയെ കണ്ടെത്തിയതെന്ന് ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രാലയം വ്യക്തമാക്കി.
അതിപുരാതന കാലമായ ബി.സി 1075 664 കാലഘട്ടത്തില്‍ നൈല്‍ നദിയുടെ തീരങ്ങളില്‍ വസിച്ചിരുന്ന പുരാതന മനുഷ്യരുടെ കൂട്ടത്തില്‍ പെട്ടതാണ് കണ്ടെത്തിയ മമ്മിയെന്നാണ് വിലയിരുത്തല്‍. ഈജിപ്ത് തലസ്ഥാന നഗരിയായ കൈറോയില്‍ നിന്നും 700 കിലോമീറ്റര്‍ തെക്കു മാറിയാണ് ഇത് കണ്ടെത്തിയത്. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
കടുത്ത നിറമുള്ള മരം കൊണ്ടുള്ള ശവപ്പെട്ടിയിലാണ് ഇത് അടക്കം ചെയ്തിരുന്നത്. കിംഗ് തുത് മോസ് മൂന്നാമന്റെ കാലത്തെ നാലാം നൂറ്റാണ്ടിലെ നിര്‍മിതിയാണ് ഇതെന്നാണ് വിലയിരുത്തല്‍. റോയല്‍ കുടുംബത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അമന്‍ റനഫ് എന്ന രാജഭൃത്യന്റെതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
കണ്ടെത്തിയ മമ്മിയില്‍ അന്നത്തെ കാലത്തെ ആരാധനാ പരമായ ചിഹ്നങ്ങളുടെ വിവിധ തരത്തിലുള്ള വണ്ണാഭമായ കൊത്തുപണികള്‍ കണ്ടെത്തിയതായി പുരാവസ്തു ഷണത്തിന് നേതൃത്വം നല്‍കിയ മൈരിയം സെക്കോ അല്‍ വാറിസ് വ്യക്തമാക്കി.
മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മറമാടിയാലും കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഈജിപ്തില്‍ ബിസി 4500 മുതല്‍ തന്നെ നിലവിലുള്ള സംവിധാനമാണ് മമ്മിയാക്കി സൂക്ഷിക്കുകയെന്നുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."