കൊല്ലം എല്‍.ഡി.എഫ് തൂത്തുവാരി; ആര്‍.എസ്.പി തകര്‍ന്നടിഞ്ഞു
കൊല്ലം: ജില്ലയില്‍ 11 സീറ്റും എല്‍.ഡി.എഫ് സ്വന്തമാക്കി. ആദ്യമായാണ് കൊല്ലത്തു യു.ഡി.എഫ് അംഗം നിയമസഭില്‍ എത്താതെ പോകുന്നത്. കൊല്ലം ജില്ല ഇടതുമുന്നണി തൂത്തുവാരിയപ്പോള്‍ ആര്‍.എസ്.പി രാഷ്ട്രീയചിത്രത്തില്‍നിന്ന് അപ്രത്യക്ഷമായി.
ഇതില്‍ ഏറ്റവും വലിയ തിരിച്ചടി മന്ത്രി ഷിബു ബേബിജോണ്‍,സംസ്ഥാന സെക്രട്ടറി എ.എ അസീസ് എന്നിവരുടെ പരാജയമാണ്. ചരിത്രത്തിലാദ്യമായി ആര്‍.എസ്.പി ഇല്ലാത്ത നിയമസഭയാണ് ഇത്തവണത്തേത്്. പാര്‍ട്ടി മല്‍സരിച്ച അഞ്ചു സീറ്റുകളിലും ദയനീയ തോല്‍വിയാണ് ഉണ്ടായത്. ആര്‍.എസ്.പിയുടെ ഈറ്റില്ലമായ കൊല്ലം ജില്ലയിലെ മൂന്നു സീറ്റുകളിലും സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. ഷിബു ബേബിജോണ്‍,എ.എ അസീസ് എന്നിവരുടെ പരാജയം പാര്‍ട്ടി കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചു. ചവറയില്‍ 6189 വോട്ടിനാണ് എല്‍.ഡി.എഫിലെ സി.എം.പി സ്ഥാനാര്‍ഥി എന്‍. വിജയന്‍പിള്ളയോടു ഷിബു തോറ്റത്. 28803 വോട്ടുകള്‍ക്കാണ് ഇടതുമുന്നണിയിലെ സി.പി.എം സ്ഥാനാര്‍ഥി എം.നൗഷാദ് അസീസിനെ പരാജയപ്പെടുത്തിയത്.
ഇതിനിടെ ആര്‍.എസ്.പി വിട്ട് ആര്‍.എസ്.പി ലെനിനിസ്റ്റ് രൂപീകരിച്ച് കുന്നത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കോവൂര്‍ കുഞ്ഞുമോന്‍ മികച്ച വിജയമാണ് നേടിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയും കുഞ്ഞുമോന്റെ ബന്ധുവുമായ ഉല്ലാസ് കോവൂരിനെ 20,529 വോട്ടിനാണ് കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരില്‍ പരാജയപ്പെടുത്തിയത്. ആര്‍.എസ്.പി മത്സരിച്ച അഞ്ച് സീറ്റിലും സമ്പൂര്‍ണ്ണ പരാജയമേറ്റുവാങ്ങി.
തെരഞ്ഞെടുപ്പു ഫലം ഒറ്റനോട്ടത്തില്‍. ആര്‍ രാമചന്ദ്രന്‍ കരുന്നാഗപ്പള്ളിയില്‍1255,ചവറയില്‍ വിജയന്‍പിള്ള 6169, കോവുര്‍ കുഞ്ഞുമോന്‍ 15486, അഡ്വ. അയിഷാ പോറ്റി കൊട്ടാരക്കര 18116, പത്തനാപുരം കെ ബി ഗണേഷ് കുമാര്‍ 21962, പുനലൂരില്‍ രാജു 15179, ചടയമംഗലത്ത് മുല്ലക്കര രത്‌നാകരന്‍ 17146, കുണ്ടറ ജെ മേഴ്‌സി കുട്ടിയമ്മ 15709, കൊല്ലത്ത് മുകേഷ് 7265ഇരവി പുരം നൌഷാദ് 28803. ചാത്തന്നുര്‍ ജി എസ് ജയലാല്‍ 34407 വോട്ടുകള്‍ക്ക് വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."