ഹോക്കി ഇന്ത്യ ലീഗ്: വിലയേറിയ താരമായി ഗുര്‍ബജ് സിങ്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം ഗുര്‍ബജ് സിങ് ഹോക്കി ഇന്ത്യ ലീഗിലെ വിലയേറിയ താരം. നിലവിലെ ചാംപ്യന്മാരായ റാഞ്ചി റയ്സാണ് 67 ലക്ഷത്തോളം മുടക്കി താരത്തെ ടീമിലെത്തിച്ചത്. അച്ചടക്ക നടപടിയെ തുടര്‍ന്നു ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ലാത്ത പരിചയ സമ്പന്നനായ മധ്യനിര താരത്തിനു പക്ഷേ അതൊന്നും ലേലത്തില്‍ ബാധിച്ചില്ല എന്നതാണ് കൗതുകം.
ഏറ്റവും വില പിടിച്ച വിദേശ താരത്തെ റാഞ്ചാനും റയ്സിനു സാധിച്ചു. ജര്‍മന്‍ മുന്നേറ്റ താരം ക്രിസ്റ്റഫര്‍ റുറിനെ 50 ലക്ഷത്തോളം മുടക്കി ടീം വിളിച്ചെടുത്തു.
ടോം ക്രയ്ഗ് (കലിംഗ ലാന്‍സേഴ്സ്), റോബര്‍ട്ട് വാന്‍ ഡെര്‍ ഹോസ്റ്റ് (ജെയ്പീ പഞ്ചാബ് വാരിയേഴ്സ്), സെവ് വാന്‍ ആസ്സ് (ഉത്തര്‍ പ്രദേശ് വിസാര്‍ഡ്സ്) എന്നിവര്‍ക്കും ഉയര്‍ന്ന തുക ലഭിച്ചു.
യുവ താരങ്ങളില്‍ നേട്ടമുണ്ടാക്കിയത് 18 കാരനായ ഇന്ത്യന്‍ താരം ഹര്‍ദിക് സിങാണ്. താരത്തെ 26 ലക്ഷം മുടക്കി ജെയ്പീ പഞ്ചാബ് വാരിയേഴ്സ് സ്വന്തമാക്കി.
യുവ താരങ്ങളായ ഷംഷര്‍ സിങ്, അജയ് യാദവ് എന്നിവരെ ഉത്തര്‍ പ്രദേശ് വിസാര്ഡ്സും അണ്ടര്‍ 17 ഏഷ്യ കപ്പില്‍ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ സഞ്ജീപ് സെസ്സിനെ കലിംഗ ലാന്സേഴ്സും നല്ല തുക മുടക്കി സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."