കേന്ദ്ര സര്‍ക്കാരിനെതിരേ എല്‍.ഡി.എഫ് - യു. ഡി.എഫ് സമരം
ചേര്‍ത്തല: സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ കേരളം ഇതേവരെ കാണാത്ത യുഡിഎഫ്, എല്‍ഡിഎഫ് ഒന്നിച്ചുള്ള സമരരീതികള്‍ കേന്ദ്രസര്‍ക്കാര്‍ കാണേണ്ടിവരുമെന്ന് കേരള കോണ്‍ഗ്രസ്(ജേക്കബ്) സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിക്കിക്കൊണ്ടിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനഫലമായാണ് കേരളത്തിന് സമ്പൂര്‍ണ സാക്ഷരതയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും നേടാനായിട്ടുള്ളത്.
കള്ളപ്പണത്തെ കണ്ടുകിട്ടാനുള്ള സര്‍ക്കാര്‍ ശ്രമത്തെ അംഗീകരിക്കുന്നു. പക്ഷേ അതിന്റെ പേരില്‍ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കരുത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ ബാങ്കുകളിലും പ്രാഥമിക സഹകരണ ബാങ്കുകളിലും കോമേഴ്‌സല്‍ ബാങ്കുകളെപോലെ നോട്ടുകള്‍ മാറ്റിവാങ്ങുവാനും കൈകാര്യം ചെയ്യുവാനുമുള്ള അവകാശം അടിയന്തിരമായി നല്‍കി സഹകരണസ്ഥാപനങ്ങളെ അംഗീകരിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറാകണമെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."