HOME
DETAILS
MAL
വിസാ തട്ടിപ്പ്: യുവാവ് അറസ്റ്റില്‍
backup
November 20 2016 | 06:11 AM
കണ്ണൂര്‍: വിസ വാഗ്ദാനം ചെയ്തു നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പഴയങ്ങാടി എരിപുരം സ്വദേശി റോബിന്തോമസ് ഫിലിപ്പാ(32)ണ് പിടിയിലായത്. മുംബൈ വിമാനത്താവളത്തില്‍ നിന്നു പിടികൂടിയ ഇയാളെ കണ്ണൂര്‍ പൊലിസ് ഏറ്റുവാങ്ങി. വിവിധ രാജ്യങ്ങളിലേക്കുള്ള വിസ വാഗ്ദാനം ചെയ്തു ആലക്കോട് സ്വദേശികളായ സണ്ണി, റോബിന്തോമസ്, ചെന്നൈ സ്വദേശി ബോസ്കോ മാത്യു എന്നിവരടക്കം നാലുപേരില്‍ നിന്നു ഇയാള്‍ പത്തുലക്ഷത്തിലേറെ തുക വാങ്ങിയെന്നാണ് പരാതി. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പൊലിസ് സ്റ്റേഷനിലടക്കം ഇയാള്‍ക്കെതിരേ വഞ്ചനാകേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."