നോട്ട് അസാധുവാക്കല്‍ സാധാരണക്കാരനെ ബലിയാടാക്കാന്‍: കെ കൃഷ്ണന്‍കുട്ടി
കൊച്ചി: കിട്ടാക്കടങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഇതു തിരിച്ചു പിടിക്കാതെ സാധാരണക്കാരില്‍ നിന്നും പണം ബാങ്കുകളില്‍ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്ന് ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി. നിക്ഷേപ തുകയാക്കാള് അധികമാണ് ഇപ്പോഴത്തെ ബാങ്കുകളുടെ ബാധ്യത. ഇതു മറികടക്കുന്നതിനാണ് സാധാരണക്കാരനെ ബലിയാടാക്കുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇവിടെ ഗുണം ലഭിക്കുന്നത് സാധാരണക്കാരനല്ല, വന്‍കിട മുതലാളിമാര്ക്കാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാങ്കുകള്‍ നാലു ശതമാനം പലിശ നിരക്കില്‍ കര്‍ഷകര്‍ക്കു നല്കുന്ന വായ്പയുടെ ആനുകൂല്യം നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.കെ. നാണു, ജോസ് തെറ്റയില്‍, ജോര്‍ജ് തോമസ്, ഡോ. നീലലോഹിതദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."