HOME
DETAILS
MAL
ഹൈപവര്‍ കമ്മിറ്റി വിളിക്കാതെ സഹകരണവിഷയത്തില്‍ തീരുമാനം ആരെടുത്തുവെന്ന് മുരളീധരന്
backup
November 21 2016 | 10:11 AM
തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ സഹകരണ പ്രതിസന്ധിയില്‍ ഇടതുമായി ചേര്‍ന്ന് സമരം നടത്തുന്നതിനെ ചൊല്ലി കെ.പി.സി.സിയെ രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളീധരന് എം.എല്‍.എ. ഹൈപവര്‍ കമ്മിറ്റി ചേര്‍ന്നിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിനകത്തെ അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തുവരില്ലായിരുന്നുവെന്ന് മുരളീധരന് പറഞ്ഞു.
സമരകാര്യങ്ങള്‍ തീരുമാനിക്കാന്‍ രാഷ്ട്രീയകാര്യസമിതി വിളിക്കുന്നതിനുപകരം ചിലര്‍ മാത്രം കൂടിയിരുന്നു കാര്യങ്ങള്‍ തീരുമാനിക്കുന്നത് ശരിയല്ലെന്ന് മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു. സഹകരണമേഖലയെ സംരക്ഷിക്കുന്നതിനുള്ള സഹകരണം വേണം. എന്നാല്‍, ഏത് തരത്തിലുള് സമരം വേണമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."