വൃക്ഷത്തൈ ആവശ്യമുള്ളവര്‍ അറിയിക്കുക
കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ വിതരണത്തിന് തയ്യാറാക്കിയ വൃക്ഷത്തൈകള്‍ ആവശ്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മുന്‍കൂട്ടി അപേക്ഷിക്കണമെന്ന് അസി. കസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് അറിയിച്ചു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കണിക്കൊന്ന, കരിങ്ങാലി, കറിവേപ്പ്, കൂവളം, കൊടമ്പുളി, കുളമാവ്, കുമിഴ്, മുള, ചമത, ലക്ഷ്മിതരു, മഹാഗണി, മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി, ഞാവല്‍, പതിമുഖം, പേര, പൂവരശ്, പുളി, സീതപ്പഴം, താന്നി, ഉങ്ങ്, ആര്യവേപ്പ്, കുന്നിവാക, ഉറുമാമ്പഴം, വേങ്ങ, ഗുല്‍മോഹര്‍ തുടങ്ങി വ്യത്യസ്ത ഇനങ്ങളില്‍പെട്ട മൂന്നു ലക്ഷം വൃക്ഷത്തൈകളാണ് ഒരുക്കിയിട്ടുള്ളത്.
ബേഗൂര്‍, കുന്താണി, ചുഴലി നഴ്‌സറികളില്‍നിന്നും ജൂണ്‍ ഒന്നു മുതല്‍ തൈകള്‍ വിതരണം ചെയ്യും.
വിശദവിവരങ്ങള്‍ക്ക് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സാമൂഹ്യ വനവല്‍കരണ വിഭാഗം റെയിഞ്ച് ഓഫീസുമായോ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ 04936 202623, 203030, 8547603853, 8547603850.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."