മൂന്നു വീടുകള്‍ക്കു നേരെ ബോംബേറ്; കട കത്തിച്ചു
കുറ്റ്യാടി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന മരുതോങ്കരയിലെ മുണ്ടക്കുറ്റിയില്‍ മൂന്നു വീടുകള്‍ക്ക് നേരെ ബോംബേറ്. മുള്ളങ്കുന്നില്‍ ഒരു കട തീവച്ചു നശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ടി മനോജിന്റെ വീടിനു നേരെയുണ്ടായ അക്രമത്തോടെയാണ് സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് പ്രശ്നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് അഞ്ചു ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബുധനാഴ്ച രാത്രിയോടെ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കാപ്പുമ്മല്‍ നാണുവിന്റെ വീടിനുനേരെ ബോംബേറുണ്ടായി. സംഭവത്തിനു ശേഷം ബി.ജെ.പി പ്രവര്‍ത്തകരായ കാരന്കോട്ട് രവീന്ദ്രന്, പി.കെ ചന്ദ്രദാസ് എന്നിവരുടെ വീടിനുനേരെയും ബോംബേറുണ്ടായി. രവീന്ദ്രന്റെ ബന്ധുവായ കാരന്കോട്ട് രജീഷിന്റെ മുള്ളങ്കുന്നിലെ ഫാന്‍സി കടയാണ് കത്തിച്ചത്. സംഭവത്തില്‍ കട പൂര്‍ണമായും അഗ്നിക്കിരയായി.
ഏഴുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുറ്റ്യാടി സി.ഐ.ടി സജീവന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."