നഷ്ടമായത് നഗരത്തിലെ സജീവ സംഘാടകനെ
കോഴിക്കോട്: നഗരത്തിലും പരിസരത്തും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പരിപാടികളുടെ പിന്നില്‍ എന്നും സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഇന്നലെ വിടപറഞ്ഞ ചെറുകുളത്തില്‍ മൊയ്തു എന്ന മൊയ്തുക്കയുടേത്. അണിയറയ്ക്കു പിന്നിലെ സംഘാടകനായിരുന്ന അദ്ദേഹത്തിന്റെ മരണത്തോടെ നഗരത്തിലെ സുന്നി പ്രസ്ഥാനത്തിന് നഷ്ടമായത് നിസ്വാര്‍ഥനായ സംഘാടകനെയാണ്.
കോഴിക്കോട് കേന്ദ്രീകരിച്ചു സംഘടിപ്പിക്കപ്പെട്ട സമസ്തയുടെയും പോഷക സംഘടനകളുടെയും യോഗങ്ങളില്‍ ഈ കുറിയ മനുഷ്യന്റെ സാന്നിധ്യം കാണാത്തവര്‍ തന്നെ അപൂര്‍വമാണ്. പ്രായത്തില്‍ ചെറിയവരോടും നേതാക്കളോടും അദ്ദേഹം ഇടപെടുന്ന രീതി ഏറെ മാതൃകാപരമായിരുന്നു. മൊയ്തുക്കയുടെ സംസാരങ്ങളില്‍ എപ്പോഴും സമസ്തയും പള്ളിയും മദ്‌റസയും മാത്രമായിരുന്നു.
സുന്നി മഹല്ല് ഫെഡറേഷന്റെയും സുന്നി യുവജന സംഘംത്തിന്റെയും മാനേജ്‌മെന്റ് അസോസിയേഷന്റെയും ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം. പ്രദേശത്ത് സംഘടനകളുടെ യോഗങ്ങളില്‍ ആദ്യമെത്തുന്ന വ്യക്തിയും മൊയ്തുക്കയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."