കൊളംബിയയില്‍ വിമാനം തകര്‍ന്നത് ഇന്ധനം തീര്ന്നതുകൊണ്ടെന്ന് റിപ്പോര്‍ട്ട്
ബൊഗോട്ട: ബ്രസീല്‍ പ്രാദേശിക ഫുട്ബാള്‍ ടീം സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടത് ഇന്ധനം തീര്‍ന്നിട്ടാണെന്ന് റിപ്പോര്‍ട്ട്. വിമാനത്തിന്റെ വോയിസ് ഡാറ്റ റെക്കോര്‍ഡ് പരിശോധിച്ചതില്‍ നിന്നാണ് അപകടകാരണം വ്യക്തമായത്.
വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിമാനത്തില്‍ ഇന്ധനം കുറവാണെന്നും അതിനാല്‍ അടിയന്തിരമായി ലാന്‍ഡിങിന് അനുവദിക്കണമെന്നും അവസാന നിമിഷം പൈലറ്റ് ആവശ്യപ്പെടുന്നത് റെക്കോര്‍ഡില്‍ നിന്ന് വ്യക്തമാണ്.
എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം മറ്റൊരു വിമാനം അടിയന്തര ലാന്‍ഡിങ് നടത്താനുണ്ടെന്നും അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് അതിനാല്‍ ഏഴ് മിനിറ്റ് കാത്തുനില്‍ക്കാനും എയര്‍ ട്രാഫിക് കണ്ട്രോളര് അറിയിക്കുകയായിരുന്നു. ഇന്ധനം തീര്‍ന്നതിനാല്‍ വൈദ്യുതിബന്ധം പൂര്‍ണമായും നഷ്ടമായതായും അവസാന സന്ദേശത്തില്‍ പൈലറ്റ് അറിയിക്കുന്നുണ്ട്.
കൊളംമ്പിയയില്‍ മെഡെലിന് സമീപത്തെ മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന 77 പേരില്‍ ആറ് പേര് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."