HOME
DETAILS
MAL
നോട്ടുനിരോധനം ജനവിരുദ്ധ നടപടികളുടെ തുടര്‍ച്ച: കെ.കെ രാഗേഷ്
backup
December 03 2016 | 22:12 PM
കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ജനവിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണ് നോട്ടുനിരോധനമെന്ന് കെ.കെ രാഗേഷ് എം.പി.
പൊതുമേഖലയുടെ മുന്നേറ്റവും ചെറുത്തുനില്‍പ്പിന്റെ അനുഭവങ്ങളും എന്ന വിഷയത്തില്‍ എല്‍.ഐ.സി എംപ്ലോയീസ് യൂനിയന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുന്നതിനുള്ള തീരുമാനങ്ങളുമായാണു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ഇതിനെതിരേ ജനങ്ങളെ അണിനിരത്തി ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുമെന്നും കെ.കെ രാഗേഷ് പറഞ്ഞു. എല്‍.ഐ.സി എംപ്ലോയിസ് യൂനിയന്‍ കോഴിക്കോട് ഡിവിഷന് പ്രസിഡന്റ് ഐ.വി ബിജു അധ്യക്ഷനായി. കെ അശോകന്, പി.പി കൃഷ്ണന് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. കെ ബാഹുലേയന്, എം.കെ പ്രേംജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."