'മകന് നഷ്ടപ്പെട്ട അമ്മമാരുടെ വേദന മോദിക്ക് അറിയില്ല'
തിരൂരങ്ങാടി: തുല്യദു:ഖിതയായ മാതാവിനെ നേരില്‍ കാണണമെന്ന ആഗ്രഹമാണ് രാധികാ വെമുലയെ കൊടിഞ്ഞിയിലെത്തിച്ചത്. എന്നാല്‍ മക്കള്‍ നഷ്ടപ്പെട്ട രണ്ട് അമ്മമാരുടെ കൂടിക്കാഴ്ച കൂടിനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. സവര്‍ണ പീഡനം സഹിക്കവയ്യാതെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുലയാണ് ആര്.എസ്.എസുകാര്‍ വധിച്ച ഫൈസലിന്റെ മാതാവിനെയും കുടുംബത്തെയും ഇന്നലെ സന്ദര്‍ശിച്ചത്.
ഫൈസലിന്റെ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഈ അമ്മയുടെ ദുഃഖവും ദുര്യോഗവും മനസിലോര്‍ത്തു. കുടുംബത്തെ കാണാനുള്ള മാര്‍ഗങ്ങള്‍ തേടി. ഫാറൂഖ് കോളജില്‍ പരിപാടിക്കെത്തിയ രാധിക മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സി.കെ സുബൈര്‍ മുഖേനയാണ് കൊടിഞ്ഞിയിലെത്തിയത്.
മകന് നഷ്ടപ്പെട്ട അമ്മയുടെ വേദന മക്കളും ഭാര്യയുമില്ലാത്ത നരേന്ദ്രമോദിക്ക് അറിയില്ലെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ പതിനായിരക്കണക്കിന് അമ്മമാര്‍ ബി.ജെ.പിക്കെതിരേ വിധിയെഴുതുമെന്നും രാധിക പറഞ്ഞു. ഇന്ത്യയില്‍ സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടം ദലിതരുടെയും മുസ്ലിം ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ ക്രൂരമായി അക്രമിച്ചൊതുക്കുകയാണ്. ദേശവിരുദ്ധരുമായ ആര്.എസ്.എസുകാരുടെ രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇന്ത്യയിലെ ദലിതര്‍ക്കും മുസ്ലിംകള്ക്കും ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."