കള്ളന്മാര് ജാഗ്രതൈ... മെഡിക്കല്‍ കോളജില്‍ കാമറ റെഡി
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന പ്രശ്നമായ സാമൂഹ്യവിരുദ്ധരുടെ ശല്യത്തിനു അറുതി വരുന്നു. ഇനി മോഷ്ടാക്കള്‍ ആശുപത്രിയില്‍ വിലസിയാല്‍ കുടുങ്ങും. ആശുപത്രിയില്‍ കാമറകള്‍ സ്ഥാപിച്ചതാണ് വിനയായിരിക്കുന്നത്.
ഒന്നും രണ്ടുമല്ല, 16 കാമറകളാണ് അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷമായി കാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് യാഥാര്‍ഥ്യമായത്.
കഴിഞ്ഞമാസം ചികിത്സതേടി എത്തിയ യുവതിയെ അത്യാഹിത വിഭാഗത്തില്‍ ആംബുലന്‍സില്‍ നിന്നിറക്കാതെ വന്നതിനെ തുടര്‍ന്ന ഇവര്‍ ആംബുലന്‍സില്‍ കിടന്ന് തന്നെ മരിച്ചു. ഈ സംഭവം വിവാദമായതാണ് കാമറകള്‍ അടിയന്തരമായി സ്ഥാപിക്കുവാന്‍ അധികൃതര്‍ തയ്യാറായതെന്ന് പറയപ്പെടുന്നു. ഡോക്ടര്‍മാര്‍ യഥാസമയം ചികില്‍സ നല്കാതിരിക്കല്, ഡോക്ടര്‍മാരാടക്കമുള്ള ജീവനക്കാരെ രോഗികളുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുന്ന സംഭവം എന്നിവ കാമറ സ്ഥാപിച്ചതിലൂടെ കണ്ടെത്താന്‍ കഴിയും
കള്ളന്മാര്, കഞ്ചാവ് വില്‍പ്പനക്കാര്‍, വാഹനമോഷ്ടാക്കള്‍, അനാശാസ്യപ്രവര്‍ത്തനത്തിന് എത്തുന്നവര്‍ തുടങ്ങിയ ആശൂപത്രി പരിസരത്തുള്ള അനധികൃതമായി എത്തുന്ന മുഴുവന്‍ ആളൂകളെയും നിരിക്ഷിക്കുവാന്‍ ഇതുമൂലം കഴിയും. അത്യാഹിത വിഭാഗത്തിന് അകത്തും പുറത്തും അസ്ഥിരോഗ വിഭാഗം ഓപിക്ക് കാമറ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ പെയിങ് കൗണ്ടര്‍, ആര്.എസ്.ബി.വൈ കൗണ്ടര്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിങ് ഗ്രൗണ്ട്, സൂപ്രണ്ട് ഓഫിസ് കവാടം തുടങ്ങി 16 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച കാമറ, സൂപ്രണ്ട് ഓഫിസ്, സുരക്ഷാ വിഭാഗം ഓഫിസ് എന്നിവിടങ്ങിലാണ് നിരിക്ഷിക്കുന്നത്. കാമറ പ്രവര്‍ത്തിപ്പിക്കുന്നതുവഴി നിരവധി മോഷ്ടാക്കളെയും ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നവരെയും കണ്ടെത്തുവാന്‍ കഴിയുമെന്ന് സൂപ്രണ്ട് ടി.ജി തോമസ് ജേക്കബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."