ജിഷയുടെ വീട്ടില്‍ വീണ്ടും പരിശോധന
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജിഷയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷമാണ് അവസാനിപ്പിച്ചത്. അതേസമയം സംഭവശേഷം പരിസരപ്രദേശങ്ങളില്‍ നിന്നും നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികളെ തേടി ബംഗാളിലേക്ക് പോയ അന്വേഷണ സംഘം തിരിച്ചെത്തി.
സംഘം കേസിന്റെ പുരോഗതി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ 10 ഇതരസംസ്ഥാന തൊഴിലാളികളുടെ ഉമിനീര് ഡി.എന്‍.എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഫലവും നിര്‍ണായകമാകും.
എന്നാല്‍ ബുധനാഴ്ചക്കുള്ളില്‍ കേസിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തിന് ചുമതല നല്‍കിയേക്കും. ഭരണമാറ്റത്തോടെ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നാണ് സൂചന. കേസിന്റെ തുടക്കത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."