ആന ഇടഞ്ഞത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി
താമരശേരി: ആന ഇടഞ്ഞത് കോടഞ്ചേരിയില്‍ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.
തടി പിടിക്കാന്‍ കൊണ്ടണ്ടുവന്ന ആനയാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ കോടഞ്ചേരിക്കടുത്ത് പറപ്പറ്റയില്‍ ഇടഞ്ഞത്. പുഴയില്‍ നിന്നു കുളിപ്പിച്ച് കരയ്ക്കു കയറ്റുന്നതിനിടയിലാണ് ആന ഇടഞ്ഞത്. നാലര കിലോമീറ്ററോളം റോഡിലൂടെയും പറമ്പുകളിലൂടെയും ഓടിയ ആന വൈകിട്ട് നാലരയോടെ കോടഞ്ചേരി ബസ് സ്റ്റാന്‍ഡിനടുത്തുള്ള കുന്നത്തേട്ട് കൊച്ചേട്ടന്റെ പറമ്പില്‍ നിലയിറപ്പിച്ചു. ഉടന്‍തന്നെ പാപ്പാന്‍മാരെത്തി തളയ്ക്കുകയായിരുന്നു.
ഓമശ്ശേരി സ്വദേശി നജ്മുദ്ദീന്റെ മുത്തു എന്ന ആനയാണ് ഇടഞ്ഞത്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതിനു പുറമെ കുമ്പപ്പള്ളി ഷിജുവിന്റെ വീടിന്റെ ഗേറ്റ്, തെക്കേകരോട്ട് രാജുവിന്റെ വീട്ടിലെ പട്ടിക്കൂട്, തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റ്, റോഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ എന്നിവ നശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."