കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം നിലച്ചു
കുറ്റ്യാടി: ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം നിലച്ചു. കുറ്റ്യാടി പുഴയില്‍നിന്ന് കടേക്കച്ചാലിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാനപൈപ്പാണ് പഞ്ചായത്ത്ഓഫിസിന് മുന്നിലായി സംസ്ഥാന പാതയുടെ നടുമധ്യത്തിലായി ഇന്നലെ രാവിലെയോടെ പൊട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച സിമന്റ്പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നത് പതിവാണ്. വെള്ളത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തില്‍ ഒന്നരമീറ്ററോളം നീളത്തില്‍ റോഡിന്റെ മധ്യഭാഗം തകര്‍ന്നു. ആശുപത്രിക്കു മുന്നിലും ഇതേപോലെ പൊട്ടലുണ്ടായിട്ടുണ്ട്. വെള്ളത്തിന്റെ തള്ളലില്‍ അടുത്തുള്ള ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ച വൈദ്യുതിതൂണും അപകടാവസ്ഥയില്‍ ആയിട്ടുണ്ട്. സിമന്റ് പൈപ്പ് നിരന്തരം പൊട്ടുന്ന സാഹചര്യത്തില്‍ ഇതുമാറ്റുന്നതിനുവേണ്ടി രണ്ടു വര്‍ഷം മുന്‍പ് കാസ്റ്റ്അയേണ് പൈപ്പ് സ്ഥാപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. തുടര്‍ച്ചയായി പൈപ്പ്പൊട്ടുന്നതിനാല് സംസ്ഥാന പാതയില്‍ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ട നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."