തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മദ്യം ഒഴുകുന്നു
കോതമംഗലം: തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മദ്യം ഒഴുകി തുടങ്ങി.
ഫലം വരുന്നതിന് മുന്‍പേ തന്നെ വന്‍തോതില്‍ ഇവിടങ്ങളില്‍ മദ്യ ശേഖരമുണ്ടായിരുന്നതായി ആരോപണമുണ്ടായിരുന്നു.
ഫലം വന്നതോടെ സുലഭമായി മദ്യം ലഭിക്കുന്ന അവസ്ഥയാണ് ചെറുപട്ടണങ്ങളില്‍ പോലും. തെരഞ്ഞെടുപ്പ് കച്ചവടം മുന്നില്‍ കണ്ട് വ്യാജവാറ്റുകാര്‍ തയ്യാറാക്കി വച്ചിരുന്ന ചാരായമാണ് ധാരാളമായി വിറ്റഴിയുന്നത്.
ഇവക്ക് പുറമെ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ നിന്നും അനധികൃത കച്ചവടക്കാര്‍ ശേഖരിക്കുന്ന മദ്യവും വിറ്റഴിക്കപ്പെടുന്നുണ്ട്.
അനധികൃത കച്ചവടക്കാര്‍ക്ക് ലൈസന്‍സ് കിട്ടിയതുപോലെയാണ് വില്പന. ബൈക്കുകളില്‍ സഞ്ചരിച്ചുള്ള വില്പനക്ക് പുറമെ ചെറുപട്ടണങ്ങളിലെ ആളൊഴിഞ്ഞയിടങ്ങളില്‍ തമ്പടിച്ചുമാണ് അനധികൃത കച്ചവടം പൊടിപൊടിക്കുന്നത്.എല്‍.ഡി.എഫ് അധികാരത്തിലെത്തിയതോടെ യു.ഡി.എഫിന്റെ മദ്യനയം തിരുത്തിയെഴുതുമെന്നുള്ള വിശ്വാസം മദ്യ കച്ചവടക്കാരില്‍ ഉടലെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കിഴക്കന്‍ മേഖലകളില്‍ മദ്യലോബി മദ്യം ഒഴുക്കി തുടങ്ങിയിരുന്നു. ചിലയിടങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം യു.ഡി.എഫിനെ ദോഷമായി ബാധിക്കുകയും ചെയ്തു.
പ്രത്യേകിച്ച് മലയോര, ആദിവാസി മേഖലകളില്‍. തെരഞ്ഞെടുപ്പ് കാലത്തെ അനധികൃത മദ്യമൊഴുക്കിനെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികള്‍ പലയിടത്തും പരാതിപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തികച്ചും സാധാരണം എന്ന പോലുള്ള കച്ചവടമാണ് മറ നീക്കി പുറത്ത് വന്നിരിക്കുന്നത്.
എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്ന ഇടത് മുദ്രാവാക്യം അധികാരത്തിലേറും മുമ്പേ കിഴക്കന്‍ മേഖലകളില്‍ ഫലം കണ്ടുതുടങ്ങിയെന്നാണ് മദ്യ വിരോധികളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."