പൊലിസ് സ്റ്റേഷനു സമീപത്തെ റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു
പള്ളിക്കല്‍: ദേശീയപാത 66 ല്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന്‍ വളവിലെ റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു.
കോഴിയവശിഷ്ടങ്ങളും ബാര്‍ബര്‍ ഷോപ്പിലെയും പച്ചക്കറി കടയിലെയും തട്ടുകടകളില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഈ ഭാഗത്ത് റോഡരികിലും ഓവു ചാലുകളിലുമായി തള്ളപ്പെടുന്നുണ്ട്. ഇതു മൂലം ഇരുട്ടാകുന്നതോടെ ഇവിടെ തെരുവ് നായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. നേരത്തെ ദേശീയപാതയില്‍ തന്നെ കാക്കഞ്ചേരി സ്പിന്നിങ് മില്‍ ഭാഗത്തായിരുന്നു രാത്രിയുടെ മറവില്‍ ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ തള്ളിയിരുന്നത്. ആ ഭാഗത്ത് പ്രദേശവാസികള്‍ സംഘടിച്ച് ജാഗ്രതാ സമിതി രൂപീകരിച്ച് രാത്രിയില്‍ കാവലേര്‍പ്പെടുത്തിയതോടെയാണ് മാലിന്യ നിക്ഷേപം ഈ ഭാഗത്തേക്ക് മാറിയത്. ദുര്‍ഗന്ധം മൂലം പലപ്പോഴും ഇതുവഴി യാത്ര ചെയ്യുന്നവര്‍ മൂക്ക് പൊത്തി പോകേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം പഴകിയ അഞ്ചോളം ചാക്ക് ഉള്ളി ഇവിടെ കൊണ്ട് വന്ന് തള്ളിയ പിക്കപ്പ് വാന്‍ പൊലിസ് പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."