എല്‍.ഡി.എഫ് ഭരണ സമിതിക്കെതിരേ സി.പി.ഐയുടെ പോസ്റ്റര്‍ യുദ്ധം
ആനക്കര: കപ്പൂരിലെ എല്‍.ഡി.എഫ് ഭരണ സമിതിക്കെതിരേ സി.പി.ഐയുടെ പോസ്റ്റര്‍. പഞ്ചായത്ത് ഭരണസമിതിക്കെതിരേ കല്ലടത്തൂരില്‍ പോസ്റ്റര്‍ വ്യാപകമായിട്ടുണ്ട്. അടുത്തിടെ സി.പി.എമ്മില്‍നിന്ന് സി.പി.ഐലേക്ക് പോന്നവരാണ് ഇതിന് നേത്യത്വം നല്‍കുന്നതെന്നാണ് പറയുന്നത്. കപ്പൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കല്ലടത്തൂരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളോടുളള വിവേചനം അവസാനിപ്പിക്കുക, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ മോഡിറ്ററിങ് കമ്മിറ്റിയും വാര്‍ഡ് മെമ്പറും തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കുക, മസ്ട്രോള്‍ അടിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കുക, മടത്തില്കുഴി കുടിവെളള പദ്ധതിക്ക് പഞ്ചായത്ത് ഭരണസമിതി പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററില്‍. സി.പി.ഐ കല്ലടത്തൂര്‍ ബ്രാഞ്ചിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."