ബെഡ് നിര്‍മ്മാണ ശാല കത്തി നശിച്ചു
ഒറ്റപ്പാലം: അനങ്ങനടി ആല്‍ത്തറയില്‍ ബെഡ് നിര്‍മ്മാണ ശാല കത്തി നശിച്ചു. ആല്‍ത്തറ വി.കെ പടിയിലെ ഏബിള്‍ ഫോം എന്ന കമ്പനിയാണ് ഇന്നലെ വൈകീട്ടോടെ പൂര്‍ണമായും കത്തി നശിച്ചത്. ഷൊര്‍ണൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നെത്തിയ പത്തോളം യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. രാത്രി ഒന്‍പതരയോടെയാണ് തീ നിയന്ത്രണ വിധേയമായത്. സംഭവം നടക്കുമ്പോള്‍ തിമൂന്ന് ജീവനക്കാര്‍ കമ്പനിയില്‍ ഉണ്ടായിരുന്നു .
തീ വരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു .ഒരേക്കറിലുള്ള നിര്‍മാണ കമ്പനിയും മെത്തകളും കത്തി നശിച്ചു . 75 ലക്ഷത്തോളം വരുന്ന യന്ത്ര സാമഗ്രികളും മെത്തകളും കത്തി നശിച്ചതില്‍ ഉള്‍പ്പെടും. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം കണകാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. പെരിന്തല്‍മണ്ണ ചെറുകുളമ്പ് സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് തീ പിടിച്ച കമ്പനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."