നീലേശ്വരം നഗരസഭ: തെരുവുനായ നിയന്ത്രണത്തില്‍ കൗണ്‍സലര്‍മാര്‍ ഒറ്റക്കെട്ട്
നീലേശ്വരം: നഗരത്തിലെ തെരുവുനായ നിയന്ത്രണ വിഷയത്തില്‍ കൗണ്‍സലര്‍മാര്‍ ഒറ്റക്കെട്ട്. തെരുവുനായകളുടെ വന്ധ്യംകരണത്തിനായി ജില്ലാപഞ്ചായത്തിനു കീഴില്‍ സ്ഥാപിക്കുന്ന എ.ബി.സി സെന്ററിനു കെട്ടിടം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോഴാണു കൗണ്‍സലര്‍മാര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. വിഷയം പ്രധാനപ്പെട്ടതാണെന്നും ഭരണസമിതിക്കു എല്ലാ പിന്തുണയും നല്‍കുന്നുവെന്നും പ്രതിപക്ഷവും അറിയിച്ചു.
എ.ബി.സി സെന്ററിനു കരുവാച്ചേരിയിലുള്ള പഴയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസ് വിട്ടുനല്‍കാന്‍ തീരുമാനമായി. നഗരങ്ങളില്‍ മുട്ടയുല്പാദനം വര്‍ധിപ്പിക്കാന്‍ കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്മെന്റ് കോര്പറേഷന് നടപ്പാക്കുന്ന കെപ്കോ നഗരപ്രിയ പദ്ധതി നഗരസഭയില്‍ നടപ്പാക്കാനും തീരുമാനിച്ചു.
ചിറപ്പുറം നഗരസഭാ ബഡ്സ് സ്കൂളിനു സൗജന്യമായി അനുബന്ധ കെട്ടിടം നിര്‍മിച്ചു നല്‍കാമെന്നു കാണിച്ചു ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318ഇ പ്രസിഡന്റ് ബെന്നി നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കും.
ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് അധ്യക്ഷനായി. ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്, പി.പി മുഹമ്മദ്റാഫി, പി രാധ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്, പി മനോഹരന്, എം സാജിദ, കെ.വി സുധാകരന്, കെ പ്രകാശന്, പി.കെ രതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."