മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ പുസ്തക വണ്ടി പ്രയാണം തുടങ്ങി
കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ വൈദ്യര്‍ മഹോത്സവത്തിന്റെ പ്രചരണാര്‍ഥം അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വായനക്കാരിലേക്കെത്തിക്കാന്‍ വൈദ്യര്‍ മഹോത്സവം പുസ്തക വണ്ടി ഷൊര്‍ണൂരിലെ പാട്ടോളം വേദിയില്‍ നിന്നും പ്രയാണം തുടങ്ങി. ഞെരളത്ത് കലാശ്രമം ഷൊര്‍ണൂര്‍ ഭാരതപ്പുഴയോരത്ത് സംഘടിപ്പിക്കുന്ന കേരള സംഗീതോത്സവം പരിപാടിയില്‍ നടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്തു. ഇ.കെ നായനാര്‍ സ്മാരക ട്രസ്റ്റ് ജനുവരി ഒന്നുവരെ സംഘടിപ്പിക്കുന്ന 10 ദിവസത്തെ ചെറുതുരുത്തി ഫെസ്റ്റില്‍ 29നും 30നും പുസ്തക വണ്ടി ചെറുതുരുത്തി ഫെസ്റ്റില്‍ ഓടും. 29ന് നിസ അസീസ് തിരൂര്‍ അവതരിപ്പിക്കുന്ന ഗസലും 30ന്റെ മൈലാഞ്ചിരാവിലുമാണ് വൈദ്യര്‍ മഹോത്സവ പുസ്തക വണ്ടിയുടെ സാന്നിധ്യമുണ്ടാവും
പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി അക്കാദമി വാര്‍ത്താപത്രിക പ്രസിദ്ധീകരിച്ചുതുടങ്ങി. ആദ്യലക്കത്തിന്റെ പ്രകാശനം പാട്ടോളം വേദിയില്‍ ചെയര്‍മാന്‍ ടി.കെ ഹംസ നിര്‍വഹിച്ചു. ഞെരളത്ത് കലാശ്രമം മാനേജിങ് ട്രസ്റ്റി ഞെരളത്ത് ഹരിഗോവന്ദന്‍ ഏറ്റുവാങ്ങി. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, ഇ.എം രാധ സംബന്ധിച്ചു. 2017 ഫെബ്രുവരി 13 മുതല്‍ 24 വരെ 12 ദിവസങ്ങളിലായി വൈദ്യര്‍ മഹാത്സവം നടക്കും. 14 മുതല്‍ പ്രണയികളുടെ ദിനം-മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഹുസ്‌നുല്‍ ജമാല്‍ ബദ്‌റുല്‍ മുനീര്‍ പ്രണയകാവ്യം അവലംബിച്ചുള്ള പരിപാടികള്‍, അറബി-മലയാള കൃതികളെക്കുറിച്ചുള്ള സെമിനാര്‍ കേരളത്തിലെ വിവിധ ജില്ലകളില്‍നടക്കുംമെന്ന് സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ജോ. സെക്രട്ടറി ഡോ. കെ.കെ മുഹമ്മദ് അബ്ദുല്‍, വി അബ്ദുല്‍ ഹമീദ്, കെ.പി സന്തോഷ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."