HOME
DETAILS
MAL
ബസുകള്‍ സീബ്രാലൈനില്‍ നിര്‍ത്തുന്നതായി പരാതി
backup
December 28 2016 | 06:12 AM
കോട്ടക്കല്‍: ചങ്കുവെട്ടിയില്‍ ബസുകള്‍ സീബ്രാലൈനില്‍ നിര്‍ത്തുന്നതായി പരാതി. ചങ്കുവെട്ടി തൃശൂര്‍ ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പിലും കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിലുമാണ് ദീര്‍ഘദൂര ബസുകള്‍ അലക്ഷ്യമായി നിര്‍ത്തുന്നത്. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഒന്നിലധികം ബസുകള്‍ ഒരേസമയം എത്തുമ്പോഴാണ് ഈ പ്രയാസം. ഇതുമൂലം ബസുകള്‍ റോഡിനു നടുവിലും യാത്രക്കാരെ ഇറക്കിവിടുന്നുണ്ട്. കോട്ടക്കല്‍ ഭാഗത്ത്‌നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് ദേശീയപാതയിലേക്ക് കടക്കാനും ഏറെ പ്രയാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."