സര്‍ക്കാര്‍ നിയമന നിരോധനത്തിന് കോപ്പുകൂട്ടുന്നു: പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ
മഞ്ചേരി: പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി ഫലപ്രദമായി ദീര്‍ഘിപ്പിക്കാതെ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന വിധത്തിലുള്ള ഇടതുസര്‍ക്കാര്‍ തീരുമാനം നിയമന നിരോധനത്തിനു കോപ്പുകൂട്ടാനും പിന്‍വാതിലിലൂടെ സ്വന്തക്കാര്‍ക്കു താല്‍ക്കാലിക നിയമനം നല്‍കാനുമാണെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ.
സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) മുപ്പത്തിയാറാം ജന്‍മദിനാഘോഷം മഞ്ചേരി അര്‍ബണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ആമിര്‍ കോഡൂര്‍ അധ്യക്ഷനായി. പി. ഉബൈദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണവും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍ സ്ഥാപകദിന പ്രഭാഷണവും നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് 'നോട്ടും നാട്ടാരും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
വി.പി സമീര്‍, മുഹമ്മദ് പുല്ലു പറമ്പന്‍, സി.എച്ച് ജലീല്‍, ഖാദര്‍ കൊടവണ്ടി, എം.പി സോമശേഖരന്‍, കെ.അബ്ദുല്‍ ബഷീര്‍, എം.എ മുഹമ്മദാലി, സി. ലക്ഷ്മണന്‍, ഇ.സി നൂറുദ്ദീന്‍, എം. ഇസ്മാഈല്‍ കുട്ടി, മുഹമ്മദ് സലിം, സില്‍ജി അബ്ദുള്ള, മുഹമ്മദ് സലിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."