HOME
DETAILS
MAL
ബാറ്റേന്തിയെത്തിയ മന്ത്രി യു.ടി ഖാദര്‍ മാന്‍ ഓഫ് ദി മാച്ചായി മടങ്ങി
backup
December 30 2016 | 07:12 AM
തളങ്കര: പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ ഡേ നൈറ്റ് ക്രിക്കറ്റ് ഈവന്റില്‍ ബാറ്റേന്തി കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു.ടി ഖാദറും ഗ്രൗണ്ടിലിറങ്ങി. ഫൈനല്‍ മത്സരത്തിനു മുമ്പായി നടന്ന സെലിബ്രിറ്റി മാച്ചിലാണു സിറ്റി ഗോള്‍ഡ് ടീമിനു വേണ്ടി യു.ടി ഖാദര്‍ പാഡണിഞ്ഞത്. ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ മനോഹരമായി ബാറ്റ് ചെയ്യുകയും സ്കോറുകള്‍ വാരിക്കൂട്ടുകയും ചെയ്തു. വെല്‍ഫിറ്റ് ടീമിനെ യഹ്യ തളങ്കരയും സിറ്റി ഗോള്‍ഡ് ടീമിനെ അബ്ദുല്‍ കരീം കോളിയാടും നയിച്ചു. രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീന്, ടി.എ ഷാഫി, റഫീഖ് തളങ്കര തുടങ്ങിയവരും കളിക്കാനിറങ്ങി. മന്ത്രി യു.ടി ഖാദറിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. സി.എ മുസ്തഫ മന്ത്രിക്കു സമ്മാനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."