പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തണം: മന്ത്രി സി. രവീന്ദ്രനാഥ്
കോട്ടയം: സമൂഹത്തിലെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ പൊതു വിദ്യാഭ്യാസം ശക്തിപ്പെടണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. സമ്പൂര്‍ണ വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമായാല്‍ മാത്രമേ പാര്ശ്വവല്ക്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കാനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ (കെ.എം.എസ്.എസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാര്ശ്വവല്ക്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബി.സുഭാഷ് ബോസ് ആറ്റുകാല്‍ അധ്യക്ഷനായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കുംഭാര സമുദായ ഗുരുപീഠ് ജഗദ്ഗുരു ബാസവരാജ മഹാസ്വാമി, പ്രണവാനന്ദ മഹാസ്വാമി, ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗം വി.മുരളീധരന്, നഗരസഭാധ്യക്ഷ ഡോ. പി.ആര്.സോന, സാമൂഹ്യ സമത്വമുന്നണി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്, ജനറല്‍ സെക്രട്ടറി കുട്ടപ്പന് ചെട്ടിയാര്‍ എന്നിവര്‍ സംസാരിച്ചു.
രാജേഷ് പാലങ്ങാട്ട് സ്വാഗതവും പി.വി.ഷാജി മോന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."