ടോയ്‌ലറ്റിനകത്തെ പ്രസവം: ജീവനക്കാരെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ ടോയ്‌ലറ്റില്‍ ദലിത് യുവതി പ്രസവിക്കാനിടയായ സംഭവത്തില്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടില്ലന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അംബുജം എന്നിവരടങ്ങിയ അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനനു സമര്‍പ്പിച്ചത്.
യുവതിയുടെ ബന്ധുക്കള്‍, ആശുപത്രി ജീവനക്കാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി 25 പേരില്‍നിന്ന് സമിതി മൊഴിയെടുത്തു. റിപ്പോര്‍ട്ട് ഇന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിനെത്തുന്ന സമയത്ത് സര്‍ക്കാറിനു സമര്‍പ്പിക്കുമെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനന്‍ പറഞ്ഞു. സംഭവം നടക്കുന്നതിനു തൊട്ടുമുന്‍പു യുവതിക്കു വേദന അനുഭവപ്പെട്ടില്ലായിരുന്നെന്നും മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി നടന്നാണ് അവര്‍ ടോയ്‌ലറ്റില്‍ പോയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രസവം ടോയ്‌ലറ്റില്‍വച്ചായത് അപ്രതീക്ഷിതമാണ്. യുവതിയുടെ മാതാവ് വിവരം അറിയിച്ച സമയംതന്നെ സ്ഥലത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് കുഞ്ഞിനെ എടുത്തു ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും വേണ്ട പരിചരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് അവിടെയുണ്ടായിരുന്ന മറ്റു രോഗികകളും കൂട്ടിയിരിപ്പുകാരും കണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഒരു നഴ്‌സ് മാത്രമാണ് സംഭവസമയത്ത് അവര്‍ക്കു പരിചരണം നല്‍കാനുണ്ടായിരുന്നെന്നതു വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ സമയം പരിഭ്രാന്തരായ യുവതിയുടെ ബന്ധുക്കളും മറ്റു രോഗികളും ജീവനക്കാരോടു രോഷാകുലരായി സംസാരിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന താല്‍കാലിക ജീവനക്കാരിയായ നഴ്‌സങ് അറ്റന്‍ഡര്‍ യുവതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയായി പ്രതികരിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്.
ഈ ജീവനക്കാരിക്കെതിരേ മുന്‍പും ഇത്തരത്തില്‍ പരാതികളുണ്ടായിട്ടുണ്ട്. അന്നു താക്കീതു നല്‍കുകയും ചെയ്തതണെന്നും അവരെ ഡ്യൂട്ടിയില്‍നിന്നു മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."