അജാനൂര്‍ യു.പി സ്‌കൂളിനു സ്ഥലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ചന്ദ്രശേഖരന്‍
കാഞ്ഞങ്ങാട് : സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു പ്രവര്‍ത്തിക്കുന്ന അജാനൂര്‍ ഗവ. ഫിഷറസ് യു.പി.സ്‌കൂളിനു സ്ഥലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. അജാനൂര്‍ ഫിഷറിസ് യു.പി.സ്‌കൂളില്‍ വി നാരായണന്‍ മാസ്റ്റര്‍ സ്മാരക പ്ലാറ്റിനം ജൂബിലി അസംബ്ലി ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥലം ലഭ്യമാക്കാന്‍ പി.ടി.എ ഭാരവാഹികളുടെയും നാട്ടുകാരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹകരണം ആവശ്യമാണ്. സ്ഥലം ഉടമകള്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കി അവരുടെ കൂടി പങ്കാളിത്തത്തോടെയായിരിക്കണം സ്‌കൂളിന്റെ പേരില്‍ സ്ഥലം ലഭ്യമാക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ പാതയിലാണെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യ സേവന രംഗത്തു സജീവ സാന്നിധ്യമായ എം.എം നാസറിനെ ചടങ്ങില്‍ ആദരിച്ചു.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷനായി. ടി.കെ മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ മോഹനന്‍, ഡി.പി.ഒ കെ രവിവര്‍മ്മന്‍ അനിതാ ഗംഗാധരന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, അംഗങ്ങളായ ഷീബാ സതീശന്‍, പാര്‍വതി നാരായണന്‍, ബി.പി.ഒ കെ.വി ദാമോദരന്‍, കെ രാജന്‍, കെ അശോകന്‍, കെ.ജി സജീവന്‍, കെ ബിന്ദു, പി.പി കുഞ്ഞബ്ദുല്ല, എ.ജി ഷംസുദ്ദീന്‍, എ.പി രാജന്‍,സുശീലാ രാജന്‍, ടി.എം അഹമദ് ബഷീര്‍, ജാനു നാരായണന്‍, എ ഹമീദ് ഹാജി, പി.സി.രാധാമണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."