HOME
DETAILS
MAL
വരുന്നു.. 'പെപ്സി രാജധാനി'യും ' കോക് ശതാബ്ദിയും'
backup
January 09 2017 | 09:01 AM
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും ഇനി വന്‍കിട ബ്രാന്‍ഡുകളുടെ പേരില്‍ അറിയപ്പെടാനൊരുങ്ങുന്നു. ഇനി ചിലപ്പോള്‍ പെപ്സി രാജാധാനിയെന്നും കോക് ശതാബ്ദിയുമെന്നൊക്കെ അറിയപ്പെടും. ടിക്കറ്റ് നിരക്കില്‍ വര്ധനയുണ്ടാക്കാതെ റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പുതിയ പദ്ധതിയാണ് ഒരുങ്ങുന്നത്.
നിലവില്‍ ട്രെയിനുകളുടെ ബോഗികളില്‍ പരസ്യം പതിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ട്രെയിനുകളും സ്റ്റേഷനുകളും ഇത്തരത്തില്‍ ബ്രാന്‍ഡ് ചെയ്യാനൊരുങ്ങുന്നത്. പുതിയ പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറായതായും വൈകാതെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഈ ആശയത്തിലൂടെ 2000 കോടി രൂപയുടെ ടിക്കറ്റിതര വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."