കപ്പലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി: സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: യു.എ.ഇയിലെ അജ്മാനില്‍ കപ്പലില്‍ കുടുങ്ങിയ 41 ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായി വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്. ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനായി യു.എ.ഇയിലെ എംബസി ശ്രമം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
യു.എ.ഇയിലെ മൂന്ന് കപ്പലുകളിലായി 41 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഈ കപ്പലുകള്‍ ഉടമകള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതില്‍ രണ്ട് കപ്പലുകള്‍ വെള്ളം കയറി മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഉടമകള്‍ ഉപേക്ഷിച്ച കപ്പലില്‍ ജീവനക്കാര്‍ അതിജീവനത്തിനായി കഷ്ടപ്പെടുകയാണ്.
വിവരം ലഭിച്ച സാഹചര്യത്തില്‍ കപ്പലുകളിലെ ക്യാപ്റ്റന്മാര്, ഉടമകള്‍, തുറമുഖ അധികൃതര്‍, സര്‍ക്കാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിദേശ കാര്യമന്ത്രി അറിയിച്ചു.
കപ്പലിലുള്ളത് കേരളം, മഹാരാഷ്ട്ര, ഒഡിഷ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ്, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും സുഷമാ സ്വരാജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."