HOME
DETAILS
MAL
വിവരങ്ങള്‍ നല്കാന് പ്രധാനമന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടു
backup
January 12 2017 | 22:01 PM
ന്യൂഡല്‍ഹി: സൈന്യത്തിലെ അവഗണനയെ കുറിച്ചുള്ള സൈനികരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വസതി ആഭ്യന്തര മന്ത്രാലയത്തോടു വിശദീകരണം ആവശ്യപ്പെട്ടു.
ബാരക്കുകളില്‍ സൈനികര്‍ക്കു നല്കുന്ന ഭക്ഷണത്തിന്റെ കാര്യം വിലയിരുത്തിയിട്ടുണ്ടെന്നും 2012ലെയും 2013ലെയും സി.എ.ജി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ ഭക്ഷണകാര്യത്തില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ജവാന്റെ പരാതിയോട് പ്രതികരിച്ചു. താന്‍ നേരിട്ടാണ് അക്കാര്യങ്ങള്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ബി.എസ്.എഫ് അതിര്‍ത്തി ഔട്ട്പോസ്റ്റുകളിലും ഡയറ്റീഷ്യന്മാരെ നിയമിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."